രാമനാട്ടുകര: രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ, രാമനാട്ടുകരയിലെ റോവേഴ്‌സ് ആൻഡ് റേഞ്ചേഴ്സ് യൂണിറ്റിന്റെ വാർഷിക ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. ഫറോക്ക് പൊലീസ് സ്റ്റേഷൻ എസ്.ഐ.ടി.എം. സാജിനി ഉദ്ഘാടനം ചെയ്തു. റമീന വെള്ളാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ശ്രീരഞ്ജിനി കെ.വി, ഇ റിനീഷ് ,നികേഷ് കുമാർ, പി പുരുഷോത്തമൻ, പി.എസ്. സ്മിജ, കെ.വി പ്രവീൺ, പി ചിത്തിര, റേഞ്ചർ പി. ധീര എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന്റെ ഭാഗമായി നേതൃത്വ പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകൾ, റോഡ് സേഫ്റ്റി ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |