മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ പഞ്ചായത്തംഗം മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. കല്ലൂർ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായി. ഇ.കെ മുഹമ്മദ് ബഷീർ, പൂക്കോട്ട് ബാബുരാജ്, ആന്തേരി ഗോപാലകൃഷ്ണൻ, കീപ്പോട്ട് അമ്മത്, ഷർമിന കോമത്ത്, സറീന ഒളോറ, ശ്രീനിലയം വിജയൻ, പ്രസന്നകുമാരി ചൂരപ്പറ്റ, കെ.കെ അനുരാഗ്, നിസാർ മേപ്പയ്യൂർ, ഹർഷിന, അബ്ദു റഹിമാൻ ഇല്ലത്ത്, ശ്രേയസ് ബാലകൃഷ്ണൻ, കെ.ടി വിനോദൻ, ഹന്നത്ത് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |