നന്മണ്ട: പ്രകൃതിയെ ബന്ധുജനങ്ങളായി കണ്ട് പരിഗണന നൽകിയതാണ് ഭാരതീയ ദർശനത്തിന്റെ പ്രസക്തിയെന്ന് ഒ.എസ് സതീഷ് കൊടകര തൃശ്ശിവപേരൂർ പറഞ്ഞു. സംസ്കൃതി നന്മണ്ടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 22ാമത് 'ഭാരതീയം 2025' ധർമ്മ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്യാം കുമാർ എസ് അദ്ധ്യക്ഷത വഹിച്ചു. കർഷകൻ വാസുകിടാവ്, ഗോ പരിപാലകൻ രാജീവൻ ആലക്കാംകണ്ടി എന്നിവരെ ആദരിച്ചു. കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നേടിയ പി.ടി ആകർഷ്, പി.ടി ആകാശ് എന്നിവരെ സുധാകരൻ കോട്ടാളി,ജെസി ദേവദാസ് എന്നിവർ അനുമോദിച്ചു. പ്രഭാകരൻ മാക്കോത്ത്, എം.സി ഗോപി എന്നിവർ പങ്കെടുത്തു. ആരതി നാരായണൻ സ്വാഗതവും ഷിബില സലിൽ നന്ദിയും പറഞ്ഞു. സമൂഹവും മൂല്യ ബോധവും എന്ന വിഷയത്തിൽ കോട്ടയം ഏറ്റുമാനൂരപ്പൻ കോളേജ് അസി. പ്രൊഫസർ സരിത അയ്യർ ഇന്ന് സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
