SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.17 PM IST

എം.ടിയും എം.ജി.എസും ഇല്ലാത്ത സാഹിത്യനഗരം

Increase Font Size Decrease Font Size Print Page
mt
എം.ടി

കോഴിക്കോട്: 2025 കോഴിക്കോടിന് എം.ടിയില്ലാത്ത ഒരു വർഷമായിരുന്നു. 2024 ഡിസംബർ 25നായിരുന്നു മലയാള സാഹിത്യത്തിന്റെ പെരുന്തച്ചനായ എം.ടി വാസുദേവൻ നായർ വിടപറഞ്ഞത്. സാഹിത്യനഗരത്തെ സംബന്ധിച്ചിടത്തോളം ചിന്തിക്കാനാവാത്ത ശൂന്യതയായിരുന്നു. 2025 ഏ​പ്രിൽ 26ന് ലോകം ആദരിക്കുന്ന ചരിത്രപണ്ഡിതനും എഴുത്തുകാരനുമായ എം.ജി.എസ് നാരായണനും വിടവാങ്ങി. കോഴിക്കോടിന്റെ സാഹിത്യ- സാംസ്കാരിക പ്രൗഢിക്ക് മങ്ങലേൽപ്പിച്ച രണ്ട് വിടവാങ്ങലുകളായിരുന്നു അത്.

വികസന ചിറകിൽ

.കല്ലുത്താൻകടവ് ന്യൂ പാളയം മാർക്കറ്റ്

.ബീച്ച് ഫുഡ് സ്ട്രീറ്റ്

.ന്യൂ സെൻട്രൽ മാർക്കറ്റിന് തറക്കല്ലിട്ടു

.ദേശീയപാത വികസനം

.റെയിൽവേസ്റ്റേഷൻ 500 കോടിയുടെ വികസനപദ്ധതികൾ

.തുരങ്കപാത ഉദ്ഘാടനം

.ചേവായൂരിൽ അവയവദാന ഇൻസ്റ്റിറ്റ്യൂട്ട്

നഗരത്തിൽ തീക്കളി

.മെഡിക്കൽ കോളേജ്
2025 മേയ് 2-ന് രാത്രി 7:45നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ ബാറ്ററി ബാക്കപ്പ് റൂമിൽ തീപിടിത്തമുണ്ടായത്. യു.പി.എസിലെ ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിന് കാരണമായി. അപകടത്തിൽ അഞ്ച് രോഗികൾ മരിക്കുകയും, 200-ൽ അധികം രോഗികളെ ഒഴിപ്പിക്കുകയും ചെയ്തു.

.മൊഫ്യൂസൽ ബസ് സ്റ്റാന്റ്
മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ മേയ് 18ന് ഉണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. അഞ്ചു പ്രധാന കടകളും നാല് ചെറുകടകളുമാണ് കത്തി നശിച്ചത്. തുണിക്കടയിലാണ് വലിയ നഷ്ടം സംഭവിച്ചത്.

.ചരക്ക് കപ്പൽ
കോഴിക്കോട് ബേപ്പൂർ തീരത്തുനിന്ന് 88 നോട്ടിക്കൽ മൈൽ അകലെ വെച്ച് വാൻ ഹായ് 503 എന്ന സിംഗപ്പൂർ ചരക്ക് കപ്പലിന് തീപിടിച്ചു. 18 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തി, നാല് പേരെ കാണാതായി.

സംഘർഷം

.പേരാമ്പ്രയിലെ സംഘർഷം

പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയതിനെതുടർന്ന് ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റത് വലിയ രാഷ്ട്രീയ വിവാദമായി. പേരാമ്പ്ര കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.

.ഫ്രഷ് കട്ട് സമരം

കട്ടിപ്പാറയിലെ അമ്പായത്തോടെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന കോഴിയറവ് മാലിന്യസംസ്‌കാരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ നടത്തിയ സമരം അക്രമാസക്തമായത് ഒക്ടോബർ 21നായിരുന്നു. സമരക്കാർ മാലിന്യപ്ലാന്റിന് തീയിടുകയും വാഹനം കത്തിക്കുകയും ചെയ്തു.


.കൊലപാതകം തെളിഞ്ഞ വർഷം

2019ൽ സരോവരത്തെ ചതുപ്പിൽ കൊന്നു കുഴിച്ചുമൂടപ്പെട്ട വിജിൽ എന്ന ചെറുപ്പക്കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രമാദമായ കേസും 2025ലാണ് വെളിച്ചത്തുവന്നത്. സരോവരത്ത് നിന്ന് മയക്കുമരുന്ന് കുത്തിവെച്ച് ബോധരഹിതനായ വിജിലിനെ സുഹൃത്തുക്കൾ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

.നോവായി ഷഹബാസ്

വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താംക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിന് ജീവൻ നഷ്ടമായി. ഫെബ്രുവരി 28നാണ് സംഭവം നടന്നത്.


.ഡോക്ടർക്ക് വെട്ടേറ്റു

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. വടിവാൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. തലയ്ക്ക് വെട്ടേറ്റ ഡോക്ടറെ സർജറിക്ക് വിധേയനാക്കി.

.ഹേമചന്ദ്രൻ കൊലക്കേസ്

സുൽത്താൻ ബത്തേരി സ്വദേശിയായ ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം

ഡിസംബർ 11ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. കോർപ്പറേഷൻ എൽ.ഡി.എഫ് നിലനിർത്തിയെങ്കിലും കേവല ഭൂരിപക്ഷം കിട്ടിയില്ല. ജില്ലാ പഞ്ചായത്ത് ചരിത്രത്തിലാദ്യമായി യു.ഡി.എഫ് പിടിച്ചെടുത്തു. നഗരസഭകളിൽ നാലിടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫും വിജയിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ എട്ടിടത്ത് എൽ.ഡി.എഫും നാലിടത്ത് യു.ഡി.എഫും ഭരിക്കും. 44 ഗ്രാമപഞ്ചായത്തകളിൽ യു.ഡി.എഫിനും 26 എൽ.ഡി.എഫിനും ഭരണം ലഭിച്ചു.

വിടവാങ്ങിയവർ

.കാനത്തിൽ ജമീല (കൊയിലാണ്ടി എം.എൽ.എ)

ആർക്കിടെക്ട് ആർ.കെ രമേശ്

.

ഡോ.ഷർളിവാസു

ഡോ.ടിവി.വേണുഗോപാൽ പണിക്കർ

ഒതേനൻ ഗുരുക്കൾ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY