മേപ്പയ്യൂർ : സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ജീ.വി.എച്ച് .എസ്. എസ് മേപ്പയ്യൂർ യൂണിറ്റ് ദിദ്വിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഭാഗമായി കിടപ്പ് രോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിബിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി .പി ബിജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനിത അച്ചിക്കുളങ്ങര മുഖ്യാതിഥിയായി. പിടിഎ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത്, പ്രധാനാദ്ധ്യാപിക പ്രീതി, സി.പി.ഒ മാരായ ലസിത്ത് കെ.ജി, സബിത കെ, ശ്രീവിദ്യ എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ കെ എം മുഹമ്മദ് സ്വാഗതവും സി.പി.ഒ സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |