ബാലുശ്ശേരി: സംസ്കൃതി നന്മണ്ടയുടെ ആഭിമുഖ്യത്തിൽ നടന്ന ഭാരതീയം ധർമ്മ പ്രഭാഷണ പരമ്പരയിൽ 'വീര സവർക്കർ ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പ്രഭാഷണം നടത്തി. വിപ്ലവകാരികളുടെ രാജകുമാരനാണ് വീര സവർക്കറെന്ന് അദ്ദേഹം പറഞ്ഞു. ടി.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. വയലിനിസ്റ്റ് ശ്യാംകുമാർ ഇയ്യാട്,
ക്ഷേത്രം കഴകം ഷീജ വാരസ്യാർ എന്നിവരെ വി.പി ഷൺമുഖദാസ്, വന്ദന പത്മനാഭൻ എന്നിവർ ആദരിച്ചു. അബാക്കസിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയ ആരവ് കൃഷ്ണയെ രഗ്മിണി ടീച്ചർ അനുമോദിച്ചു. എ.കെ. മനോഹരൻ, പി.ദേവരാജൻ എന്നിവർ പങ്കെടുത്തു. ഋതു നന്ദ് ജെ.ആർ. സ്വാഗതവും പി. ദേവരാജൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |