കോഴിക്കോട്: കാലിക്കറ്റ് ബാർ അസോസിയേഷൻ 2026 വർഷത്തെ ഭരണസമിതി സ്ഥാനമേറ്റു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജ് വി.എസ് ബിന്ദുകുമാരി, മുതിർന്ന അഭിഭാഷകൻ കെ.ഇ ഗോപിനാഥ് എന്നിവരെ ആദരിച്ചു. അഡ്വ. ആലിക്കോയ കെ (പ്രസിഡന്റ് ), അഡ്വ. പി. ലിവിൻസ് (സെക്രട്ടറി), അഡ്വ.കെ സുനിൽകുമാർ (വൈസ് പ്രസിഡന്റ് ), അഡ്വ. സന്ദീപ് കൃഷ്ണൻ, അഡ്വ. പി.വി ശാന്ത (ജോ. സെക്രട്ടറിമാർ), അഡ്വ. രജീഷ് ചന്ദ്രൻ (ട്രഷറർ) എന്നിവരാണ് സ്ഥാനമേറ്റത്. അഡ്വ. നിർമ്മൽ കുമാർ, അഡ്വ. ശ്രീനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |