വടകര: സർവീസിലിരിക്കുന്ന അദ്ധ്യാപകരെ ആശങ്കയിലാക്കി വ്യക്തതയില്ലാത്ത സർക്കാർ നിലപാട് ഏറെ പ്രതിഷേധത്തിന് വകയൊരുക്കുകയാണെന്ന് സംസ്ഥാന നിർവാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് പറഞ്ഞു. കെ.പി.എസ്.ടി.എ. വടകര ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മണിയൂർ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗം സി.വി നഫീസ ടീച്ചറെ അനുമോദിച്ചു. മുഹമ്മദ് വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ബിജുൽ ആയാടത്തിൽ, സുധീഷ് വള്ളിൽ, രാജേഷ് പി.പി, നൗഫൽ വി.കെ, സുരേഷ് ബാബു, ദിൽഷാദ് കെ, ജിതിൻ റാം കെ പ്രസംഗിച്ചു. ഉപജില്ല ഭാരവാഹികളായി അരുൺ കുമാർ കെ (പ്രസിഡന്റ്) പ്രജീഷ് (സെക്രട്ടറി) വിജുഷ (ട്രഷറർ) തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |