പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം കൊടിയേറി. തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദന്റെ കാർമ്മികത്വത്തിൽ ക്ഷേത്രം രക്ഷാധികാരി ഇ.വി കുഞ്ഞിക്കണ്ണൻ കൊടിയേറ്റി.
ക്ഷേത്രം മേൽശാന്തി പ്രസാദ് നമ്പൂതിരി, കർമ്മി പുഴിയിൽ പത്മനാഭൻ എന്നിവർ ഉത്സവ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
14 ന് ദീപാരാധന, നാൽപതോളം കലാകാരികൾ അണിനിരക്കുന്ന മെഗാ ആട്ടക്കളി, കൈകൊട്ടിക്കളി എന്നിവ അരങ്ങേറും. 15ന് ഗണപതിഹോമം, അന്ന പ്രസാദം, ദീപാരാധന, തായമ്പക, ഫ്യൂഷൻ തിരുവാതിര, വെള്ളാട്ടം കുട്ടിച്ചാത്തൻ, ഗുരുതി തർപ്പണം,
16 ന് ഗണപതി ഹോമം, ഇളനീർ വെപ്പ്, ഇളനീർ വരവുകൾ, ദേവീ പൂജ, ഉമാമഹേശ ഉമാമഹേശര പൂജ, ഭഗവതി സേവ, നിവേദ്യം വരവുകൾ, മഞ്ഞപ്പൊടി വരവ്, പാലെഴുന്നള്ളത്ത്, വെള്ളാട്ടം ഗുളികൻ, കുളിച്ചെഴുന്നള്ളത്ത്, വെള്ളാട്ടം കുട്ടിച്ചാത്തൻ, വെള്ളാട്ടം വസൂരിമാല 17 ന് ഗുളികൻ തിറയാട്ടം, വസൂരിമാല ഭഗവതി തിറയാട്ടം, താലപ്പൊലി, ഗുരുതി തർപ്പണം, നാന്തകം കുളിച്ചെഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം എന്നിവയോടെ ഉത്സവത്തിന് സമാപനമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |