ബാലുശ്ശേരി: ദേശീയ സേവാഭാരതിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് പനങ്ങാട്
കരയത്തൊടി മമ്പള്ളി മഠത്തിൽ സജിതാ മനോഹരന് വീട് നിർമ്മിച്ചു നൽകി. ആർ. എസ്.എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ വീടിന്റെ പ്രവേശന കർമ്മം ഉദ്ഘാടനം ചെയ്തു.
സേവാഭാരതി പനങ്ങാട് യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.സി വിനോദ് അദ്ധ്യക്ഷനായി.
സ്വാമിനി ശിവാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷ അഞ്ജലി ധനഞ്ജയൻ മംഗളപത്രം കൈമാറി. രാഷ്ട്രീയ സ്വയം സേവക സംഘം ബാലുശ്ശേരി ഖണ്ഡ് സംഘചാലക് ടി.കെ സന്തോഷ്കുമാർ, പനങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ സരിത, പി.കെ സുനീർ, ആർ.സി. സിജു, സുനിൽകുമാർ കെട്ടിൽ, കെ. കെ സജിത്ത് ലാൽ, പ്രശോഭ് എൻ. എം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
