കോഴിക്കോട്: പാരഗൺ വത്സൻ സരസ്വതി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈവർഷത്തെ പാരഗൺ പുരസ്‌കാരം ഗാന്ധിയൻ നേതാവും സാമൂഹ്യ പ്രവർത്തകനുമായ ഡോ. പി.വി. രാജഗോപാലിന് നൽകി. 25000 രൂപയാണ് അവാർഡ് ട്രസ്റ്റ് കൺവീനർ ലിജു സുമേഷാണ് നൽകിയത്. ജില്ലയിലെ മികച്ച സ്‌കൂളിനുള്ള പാരഗൺ എവർറോളിംഗ് ട്രോഫി സെന്റ് മൈക്കിൾസ് ഗേൾസ് സ്‌കൂളിന് നൽകി. മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ എം.കെ രവീന്ദ്രൻ, മികച്ച പത്രപ്രവർത്തകനുള്ള പുരസ്‌കാരം മലയാള മനോരമയിലെ ശിവപ്രസാദ്, മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം സെന്റ് മൈക്കിൾസ് ജി.എച്ച്.എസിലെ ജിൻഡോ ചെറിയാനെയാൻ എന്നിവർക്ക് നൽകി. മികച്ച ആരോഗ്യപ്രവർത്തകയായി തെരഞ്ഞെടുക്കപ്പെട്ട പ്രസന്ന ചങ്ങരോത്തിനും പുരസ്‌കാരം നൽകി. 10001 രൂപയാണ് അവാർഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
