SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.53 PM IST

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സി.ബി.ഐ സംഘം വീണ്ടും കോഴിക്കോട്ടെ ത്തും

Increase Font Size Decrease Font Size Print Page

കോഴിക്കോട്: ജില്ലയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് സി.ബി.ഐ സംഘം വീണ്ടും കോഴിക്കോട്ടെത്തിയേക്കും. ഡിജിറ്റൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി രൂപ തട്ടിയെടുത്തതിന്റെ അന്വേഷണത്തിന് ഒരാഴ്ച മുമ്പ് സംഘം കോഴിക്കോട്ടെത്തിയിരുന്നു. തൃശൂർ സൈബർ പൊലീസാണ് കേസെടുത്തിരുന്നത്. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സി. ബി.ഐക്ക് കൈമാറിയത്. സി.ബി.ഐ തിരുവനന്തപുരം മേധാവി ദിവ്യ സാറ തോമസിന്റെ നിർദ്ദേശപ്രകാരമായിരു ന്നു റെയ്‌ഡ്. ഇതിന്റെ തുടരന്വേഷണം നടക്കുകയാണ്. സി.ബി.ഐയ്ക്ക് പുതിയ ചില പരാതികളും കിട്ടിയെന്നാണ് വിവരം. സെെബർ പൊലീസിനെ അറിയിാക്കതെ കോഴിക്കോട്ടെത്തിയ സംഘം കൊയിലാണ്ടി, വെങ്ങളം, പേരാമ്പ്ര എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടുകൾ, തട്ടിപ്പിന് മാത്രമായി അക്കൗണ്ട് നമ്പർ വാടകയ്ക്ക് നൽകുന്നവർ (മ്യൂൾ അക്കൗണ്ട്), ഇത്തരം അക്കൗണ്ടുകൾ തരപ്പെടുത്തി തട്ടിപ്പുകാർക്ക് കെെമാറുന്നവർ, തട്ടിപ്പ് രീതി തുടങ്ങിയവയെ പറ്റിയാണ് അന്വേഷിച്ചത്. തട്ടിപ്പ് സംഘം ഉപയോഗിക്കുന്ന അക്കൗണ്ടുകളിൽ പലതിനും കോഴിക്കോടുമായി ബന്ധമുണ്ട്. ആ നിലയ്ക്കാണ് സി.ബി.ഐ അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിക്കുന്നത്.

ഉത്തരേന്ത്യയിൽ നിന്നുള്ള തട്ടിപ്പുകാരാണ് പൊലീസിന്റെയും സി.ബി.ഐയുടെയും പേരിൽ വീഡിയോ കാളിൽ ഭീഷണിപ്പെടുത്തി അവർ നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യിക്കുന്നത്.

ഇത്തരം കാര്യങ്ങളിലടക്കം മലയാളികൾ പങ്കാളികളായെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. അടുത്തിടെ അറസ്റ്റിലായ മലയാളികൾക്ക് ഏതെല്ലാം തലത്തിൽ തട്ടിപ്പിൽ പങ്കാളിത്തമുണ്ടെന്നും സി.ബി.ഐ പരിശോധിക്കും.

  • കളം മാറ്റി തട്ടിപ്പുകാർ

മുമ്പ് കള്ളപ്പണ ഇടപാട് നടത്തിയിരുന്ന കോഴിക്കോട്ടെ ചിലർ ഇപ്പോൾ മ്യൂൾ അക്കൗണ്ട് വഴിയുള്ള തട്ടിപ്പിന് ചുക്കാൻ പിടിക്കുന്നതായി സെെബർ പൊലീസിന് വിവരം ലഭിച്ചു. രണ്ടാഴ്ച മുമ്പ് കോഴിക്കോട് സ്വദേശികളായ നാല് പേർ മ്യൂൾ അക്കൗണ്ടുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നാണ് സെെബർ പൊലീസിന് ഇതു സംബന്ധിച്ച് സൂചന ലഭിച്ചത്. വാടകയ്ക്ക് അക്കൗണ്ട് തരപ്പെടുത്തിക്കൊടുത്താൽ അക്കൗണ്ട് ഉടമ ഉൾപ്പെടെയുള്ളവർക്ക് കമ്മിഷൻ ലഭിക്കും. പോക്കറ്റ് മണി കിട്ടുന്നതിനാൽ വിദ്യാർത്ഥികളും അക്കൗണ്ട് വാടകയ്ക്ക് നൽകുന്നുണ്ട്.

  • കോഴിക്കോട്ട് ഈ മാസമെ‌ടുത്ത സെെബർ കേസുകൾ....13
  • ഓരോ കേസിലും നഷ്ടപ്പെടുന്ന തുക....20 ലക്ഷം മുതൽ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY