SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.31 PM IST

ബാലകലാസംഗമം സമാപിച്ചു

Increase Font Size Decrease Font Size Print Page
samma
ബാലകലാസംഗമത്തിൽ സമ്മാന വിതരണം പി. അനിൽ നിർവഹിക്കുന്നു

കോഴിക്കോട്: ഓൾ കേരള മാനേജ്മെന്റ് സ്കൂൾ അസോസിയേഷൻ ജില്ലാ വാർഷികം 'ബാലകലാസംഗമം 2026' സമാപിച്ചു. തളി പത്മശ്രീ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം എഴുത്തുകാരൻ പി. അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.പി അനിൽകുമാർ മുഖ്യാതിഥിയായി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ദ ഫസ്റ്റ് സ്റ്റാർസ് സ്കൂൾ നേടി. കിഡ്സ് ആൻഡ് ജൂനിയർ വിഭാഗത്തിൽ ദ ഫസ്റ്റ് സ്റ്റെപ്സ് സ്കൂളും സീനിയർ ആൻഡ് സൂപ്പർ സീനിയർ വിഭാഗത്തിൽ ദ റൈറ്റ് സ്റ്റെപ്സ് സ്കൂളും ചാമ്പ്യൻമാരായി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കൃഷ്ണകുമാർ അമ്പ്രമോളി, കെ.സി അഭിലാഷ്, പി.കെ മുരളീധരൻ, ബ്രിജറ്റ് ചന്ദ്രമോഹൻ, സുബൈദ, ബുഷറ അഷ്‌റഫ്‌ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY