ചാത്തമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാത്തമംഗലം യൂണിറ്റിലെ മുതിർന്ന അംഗങ്ങളും എഴുത്തുകാരികളുമായ എം.ആർ രാജേശ്വരി എഴുതിയ 'നൻമ മരം', എ ശാന്തകുമാരി എഴുതിയ 'സന്ധ്യാ രാഗം' എന്നീ പുസ്തകങ്ങളുടെ പ്രകാശനം സയൻസൺ പുന്നശ്ശേരി നിർവഹിച്ചു . മുതിർന്ന അംഗം വി രുഗ്മിണി പുസ്തകം ഏറ്റുവാങ്ങി. പെൻഷനേഴ്സ് യൂണിയൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ പി മധു അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ രമേശൻ കല്ലേരി, സൂര്യ വിനീഷ് എന്നിവർ മുഖ്യാതിഥികളായി. വി.കെ രമേശൻ, പി.കെ സരസ , സി.പി സന്തോഷ് കുമാർ, പി പ്രേമകുമാരി, ടി സുബ്രമണ്യൻ , കെ ഭരതൻ , പി ശ്രീകുമാർ, വി മനോജ് കുമാർ. ഇ വേലായുധൻ, പി സുരേന്ദ്രൻ , അനിത പുൽപ്പറമ്പിൽ, ഷിജി പ്രകാശ്, വി രുഗ്മിണി , എ ശാന്തകുമാരി എം ആർ രാജേശ്വരി, രാധാകൃഷ്ണൻ, അജയൻ മലയമ്മ, മുഹമ്മദ് എന്നിവർ പ്രസംഗിച്ചു . പ്രകാശൻ പുൽപ്പറമ്പിൽ സ്വാഗതവും കണിമണ്ണിൽ ശിവദാസൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |