SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.20 PM IST

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് തുടക്കം

Increase Font Size Decrease Font Size Print Page
dis
കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ആ​രം​ഭി​ച്ച​ ​കേ​ര​ള​ ​ഡി​സ​ബി​ലി​റ്റി​ ​ഫെ​സ്റ്റി​വ​ൽ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് ​ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടൊ​പ്പം​ ​ബ​ലൂ​ൺ​ ​പ​റ​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു ഫോട്ടോ : കെ.​വി​ശ്വ​ജി​ത്ത്

കോഴിക്കോട്: കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് (കെ.ഡി.എഫ്) കോഴിക്കോട് ബീച്ചിൽ തുടക്കം. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ബലൂൺ പറത്തി ഉദ്ഘാടനം ചെയ്തു. 'ഉൾച്ചേർക്കപ്പെട്ട ഒരു സമൂഹത്തിലേക്ക്' എന്ന പ്രമേയത്തിൽ സാമൂഹിക സന്നദ്ധ സംഘടനയായ തണലും കേരളത്തിലെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളും സംയുക്തമായാണ് നാല് ദിവസം നീളുന്ന മേള സംഘടിപ്പിക്കുന്നത്. പതിനായിരം സ്‌ക്വയർ ഫീറ്റിൽ ഒരുക്കുന്ന എക്സ്പീരിയൻസ് സോൺ മേളയിലെ പ്രധാന ആകർഷണമാണ്. അക്കാഡമിക് സെഷനുകൾ, കലാ സാംസ്‌കാരിക പരിപാടികൾ, ഹ്യൂമൻ ലൈബ്രറി, പുസ്തക പ്രകാശനങ്ങൾ എന്നിവയും നടക്കും. എൻ.പി.ആർ.ഡി ദേശീയ ജനറൽ സെക്രട്ടറി മുരളീധരൻ വിശ്വനാഥൻ, ശംപ സെൻഗുപ്ത, എസ്. എച്ച്. പഞ്ചാപകേശൻ, ഗവേഷകയായ ഡോ. ബിന്ദുലക്ഷ്മി പി, എഴുത്തുകാരി ഡോ. മായ പ്രമോദ്, കായിക താരങ്ങളായ രജനീഷ് ഹെൻറി, ആസിം വെളിമണ്ണ, ജോബി മാത്യു, ഗീവർഗീസ് കൂറിലോസ്, ശബരി, ഡോ. നൂർജഹാൻ കെ, ഷീബ മുംതാസ് സി.കെ, റഈസ് ഹിദായ തുടങ്ങി 120ഓളം സാമൂഹിക, രാഷ്ട്രീയ, ആരോഗ്യ, പുനരധിവാസ മേഖലയിലെ പ്രമുഖർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പ്രവേശനം സൗജന്യം. ഫെബ്രു. ഒന്നിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കെടുക്കും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY