SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.06 PM IST

@ സംസ്ഥാന ബഡ്ജറ്റ് കോഴിക്കോടിന് കൈനിറയെ...

Increase Font Size Decrease Font Size Print Page
money
ബഡ്ജറ്റ്

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ കോളടിച്ച് കോഴിക്കോട്. പ്രതീക്ഷിച്ചതിലേറെ പദ്ധതികളും തുകയും ലഭിച്ചത് ജില്ലയുടെ വികസന മുന്നേറ്റങ്ങൾക്ക് കരുത്താകും. സൈബർ പാർക്കിന് 12.10 കോടിയും നാടകവും നൃത്തങ്ങളും മറ്റും പ്രദർശിപ്പിക്കാൻ കലാകേന്ദ്രം നിർമ്മിക്കാൻ 10 കോടിയും സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെ (സി.ഡബ്ല്യു.ആർ.ഡി.എം) വിവിധ പ്രവർത്തനങ്ങൾക്കായി 13 കോടി അനുവദിച്ചതും വലിയ നേട്ടമാകും.
മലബാർ ബൊട്ടാണിക്കൽ ഗാർഡന് നാല് കോടി അനുവദിച്ചതും പേരാമ്പ്രയിൽ നിർമ്മിക്കുന്ന ബയോളജിക്കൽ പാർക്കിന് അഞ്ച് കോടി വകയിരുത്തിയതും പ്രതീക്ഷ നൽകുന്നതാണ്. ബേപ്പൂരിൽ ഉരു ടൂറിസത്തിന് അഞ്ച് കോടി അനുവദിച്ചത് ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടമുണ്ടാകും. കുറ്റ്യാടി ജലസേചന പദ്ധതി നവീകരണത്തിന് അഞ്ച് കോടിയാണ് അനുവദിച്ചത്. പട്ടികവർഗ വനിതകൾക്കായി മൾട്ടി പർപ്പസ് വനിതാ ഹോസ്റ്റൽ പണിയുമെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ പുല്ലാഞ്ഞിമേട്‌കോളിക്കൽ ബി.വി. അബ്ദുള്ളക്കോയ മെമ്മോറിയൽ റോഡ് നവീകരണത്തിന് ഏഴ്‌കോടി രൂപ അനുവദിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പ്രധാന യാത്രാമാഗമായ ഈ റോഡിന്റെ വികസനം മണ്ഡലത്തിലെ മലയോര മേഖലയ്ക്ക് വലിയ ആശ്വാസമാകും. നാദാപുരം മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 11 കോടി 10 ലക്ഷം രൂപ അനുവദിച്ചതും തിരുവമ്പാടി മണ്ഡലത്തിൽ വിവിധ പ്രവൃത്തികൾക്കായി 13.5 കോടി രൂപ അനുവദിച്ചതും മലയോര പ്രദേശത്തിന്റെ വളർച്ചയ്ക്ക് വലിയ മുതൽ കൂട്ടാകും.
അതേ സമയം വർഷങ്ങളായി ജില്ല ആവശ്യപ്പെടുന്ന ദീർഘദൂര ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് മൊബിലിറ്റി ഹബ്, മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പദ്ധതി, കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി ഏറ്റെടുക്കൽ, കനോലി കനാൽ നവീകരണം എന്നിവയൊന്നും പരാമർശിക്കപ്പെട്ടില്ല. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനത്തിലുണ്ടെങ്കിലും ഇത്തവണ പരമാർശിക്കപ്പെട്ടില്ല. ആരോഗ്യമേഖലയെ പാടെ അവഗണിച്ചു. കഴിഞ്ഞ ബഡ്ജറ്റിൽ മെഡി.കോളേജിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് 75 കോടിയാണ് അനുവദിച്ചിരുന്നത്. യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരത്തിന് പദ്ധതികളൊന്നുമില്ലാത്തത് നിരാശയുണ്ടാക്കുന്നതാണ്. കാർഷിക മേഖലയ്ക്കും പ്രത്യേക പരിഗണനയില്ല. കണ്ണൂർ, കാസർകോട്, എറണാകുളം വ്യവസായ പാർക്കുകൾക്ക് പണം വാരിക്കോരി നൽകിയപ്പോൾ കിനാലൂർ പാർക്കിനെ പൂർണമായും അവഗണിച്ചു.

 നേട്ടം

ബയോളജിക്കൽ പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 5 കോടി

കുറ്റ്യാടി ജലസേചന പദ്ധതി നവീകരണ പ്രവർത്തനങ്ങൾക്കായി 5 കോടി

സെെബർ പാർക്കിനായി 12.10 കോടി

ബേപ്പൂരിൽ ഉരു ടൂറിസം - 5 കോടി

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് പ്രവർത്തനങ്ങൾക്കായി - 4 കോടി

പട്ടികവർഗ വനിതകൾക്കായി മൾട്ടി പർപ്പസ് വനിതാ ഹോസ്റ്റൽ

നാടകവും നൃത്തങ്ങളും മറ്റും പ്രദർശിപ്പിക്കാനുള്ള കലാകേന്ദ്രം -10 കോടി

കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 13.25 കോടി രൂപയുടെ പദ്ധതികൾ

കാപ്പാട് റോഡിന് പത്ത് കോടി

എലത്തൂരിന്
23 കോടി


എലത്തൂർ നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 22 കോടി രൂപ അനുവദിച്ചതായി വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മണ്ഡലത്തിലെ കനാൽ റോഡുകളുടെ നവീകരണത്തിന് 10 കോടി, നന്മണ്ട - ബാലുശ്ശേരി കൈരളി റോഡ് നവീകരണം -5 കോടി, പുക്കുന്ന്മല ടൂറിസം പദ്ധതി - 5 കോടി, നന്മണ്ട മിനി സിവിൽ സ്റ്റേഷൻ രണ്ടാംഘട്ടം - 2 കോടി, പുവ്വത്തൂർ പാലം - 1 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

ബേ​പ്പൂ​രി​ൽ​ 29​ ​കോ​ടി

ബേ​പ്പ​ർ​:​ ​ബേ​പ്പൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ആ​റ് ​വ്യ​ത്യ​സ്ത​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ 29​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​ന​ല്ല​ളം​ ​ബാം​ബൂ​ ​ത​റ​യോ​ട് ​ഫാ​ക്ട​റി​ ​പു​ന​രു​ദ്ധാ​ര​ണം​-​ 10​ ​കോ​ടി.​ ​ബേ​പ്പൂ​ർ​ ​ഉ​രു​ ​സം​ര​ക്ഷ​ണ​ ​പ​ദ്ധ​തി​-​ 5​ ​കോ​ടി,​ ​ഫ​റോ​ക്ക് ​പ​ഴ​യ​ ​പാ​ലം​ ​മു​ത​ൽ​ ​പു​തി​യ​ ​പാ​ലം​ ​വ​രെ​ ​പു​ഴ​യോ​ര​ ​ന​ട​പ്പാ​ത​-​ 3​ ​കോ​ടി,​ ​ഫ​റോ​ക്ക് ​ഗ​ണ​പ​ത് ​വോ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​കെ​ട്ടി​ട​ ​സ​മു​ച്ച​യം​-​ 5​ ​കോ​ടി,​ ​രാ​മ​നാ​ട്ടു​ക​ര​ ​കൊ​റ്റ​മം​ഗ​ലം​ ​ക​രി​ങ്ക​ല്ലാ​യി​ ​ഗ​വ.​ ​എ​ൽ.​പി.​സ്കൂ​ളി​ന് ​സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ​-​ 3​ ​കോ​ടി,​ ​ഗോ​തീ​ശ്വ​രം​ ​ശ്മ​ശാ​നം​ ​ന​വീ​ക​ര​ണം​-​ 3​ ​കോ​ടി​ ​രൂ​പ.

എ​ല​ത്തൂ​രി​ന് 23​ ​കോ​ടി

എ​ല​ത്തൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ 22​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​ക​നാ​ൽ​ ​റോ​ഡു​ക​ളു​ടെ​ ​ന​വീ​ക​ര​ണ​ത്തി​ന് 10​ ​കോ​ടി,​ ​ന​ന്മ​ണ്ട​ ​-​ ​ബാ​ലു​ശ്ശേ​രി​ ​കൈ​ര​ളി​ ​റോ​ഡ് ​ന​വീ​ക​ര​ണം​ ​-5​ ​കോ​ടി,​ ​പു​ക്കു​ന്ന്മ​ല​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​-​ 5​ ​കോ​ടി,​ ​ന​ന്മ​ണ്ട​ ​മി​നി​ ​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ​ ​ര​ണ്ടാം​ഘ​ട്ടം​ ​-​ 2​ ​കോ​ടി,​ ​പു​വ്വ​ത്തൂ​ർ​ ​പാ​ലം​ ​-​ 1​ ​കോ​ടി​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​തു​ക​ ​വ​ക​യി​രു​ത്തി​യ​ത്.

വ​ട​ക​ര​യ്ക്ക് ​6 ​ കോ​ടി

വ​ട​ക​ര​:​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ൽ​ ​വ​ട​ക​ര​ ​മ​ണ്ഡ​ല​ത്തി​ന് ​ല​ഭി​ച്ച​ത് ​ആ​റ്‌​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ക​ൾ.​ ​നൊ​ച്ചാ​ട് ​താ​ഴ​ ​വേ​ങ്ങോ​ളി​ ​റോ​ഡി​ന് ​ഒ​ന്ന​ര​ക്കോ​ടി,​ ​തു​രു​ത്തി​മു​ക്ക് ​ആ​രോ​ഗ്യ​ ​ഉ​പ​കേ​ന്ദ്ര​ത്തി​ന് 50​ല​ക്ഷം,​ ​ക​ണി​യാ​ങ്ക​ണ്ടി​ ​ഡ്രെ​യി​നേ​ജ് ​കം​ ​ഫു​ട്പാ​ത്ത് ​-50​ല​ക്ഷം,​ ​മ​ണ​ക്കാ​ട്‌​ ​തെ​രു​ ​പു​തി​യ​ക​ളം​ ​റോ​ഡ്-​ 60​ല​ക്ഷം,​ ​പ​ച്ച​ക്ക​റി​മു​ക്ക് ​മു​ക്കു​മ്മ​ൽ​ ​ചാ​ലി​യാ​ട്ട് ​താ​ഴ​ ​ഡ്രെ​യി​നേ​ജ് ​കം​ ​ഫു​ട്പാ​ത്ത്-​ 70​ല​ക്ഷം,​ ​കൊ​ല്ല​യി​ൽ​താ​ഴ​ ​മ​ത്ത്യ​ത്ത് ​താ​ഴ​കു​നി​-​ക​ഞ്ഞി​പ്പു​ര​മു​ക്ക് ​ഡ്രെ​യി​നേ​ജ് ​കം​ ​ഫു​ട്പാ​ത്ത് ​-50​ല​ക്ഷം,​ ​ത​ച്ചോ​ളി​ ​മാ​ണി​ക്കോ​ത്ത് ​ക്ഷേ​ത്രം​ ​ന​ട​പ​ന്ത​ൽ​-​ 40​ല​ക്ഷം,​ ​ക്രാ​ഷ്മു​ക്ക് ​കൂ​മു​ള്ളി​ ​ക​നാ​ൽ​ ​റോ​ഡ്-​ 50​ല​ക്ഷം,​ ​വ​ട​ക​ര​ ​മു​നി​സി​പ്പ​ൽ​ ​ശ്മ​ശാ​നം​ ​റോ​ഡ് ​ന​വീ​ക​ര​ണം​ ​-80​ല​ക്ഷം.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY