കുന്ദമംഗലം: പ്രമുഖ കോൺഗ്രസ് നേതാവ് വി ഗോവിന്ദൻ നായർ രണ്ടാം അനുസ്മരണ ദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റ് കെ .സി അബു ഉദ്ഘാടനം ചെയ്തു. ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി .വി സംജിത് മുഖ്യപ്രഭാഷണം നടത്തി. ഗോവിന്ദൻ നായർ സ്മാരക ചികിത്സാ സഹായധനം പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് ആർ .വി ജാഫർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സീന അശോകൻ, രാധ ഹരിദാസ്, സി .എം സദാശിവൻ, അലി ഹാജി, ഇ രാമചന്ദ്രൻ, ആർ .വി വിജയൻ, സക്കീർ ഹുസൈൻ, ഹംസ എരഞ്ഞോളി എന്നിവർ പ്രസംഗിച്ചു. മോഹനൻ തൂലിക സ്വാഗതവും ശശി കാവാട്ട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |