SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.45 PM IST

വേദക്ഷേത്ര പ്രതിഷ്ഠാ ദിന മഹോത്സവം

Increase Font Size Decrease Font Size Print Page
1
വേദക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു. വിദ്വാൻ ഹരീഷ് ഭട്ട് സമീപം.

കോഴിക്കോട്: കാശ്യപാശ്രമം വേദക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. കാശ്യപാശ്രമം കുലപതി ആചാര്യശ്രീ രാജേഷ് ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് പ്രാരംഭം കുറിച്ചു. കർണാടക സുള്ള്യയിൽ നിന്നുള്ള വിദ്വാൻ ഹരീഷ് ഭട്ട് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ശ്രീമഹാഗണാധീശ്വരഹോമം, ദിക്പാലകഹോമം, കർമസദ്ഗുണ്യദേവതാഹോമം, മഹാമൃത്യുഞ്ജയശാന്തിഹോമം, സർവാരീഷ്ടശാന്തിഹോമം, മഹാവിഷ്ണുയാഗം, മഹാവിഷ്ണുകലശപ്രതിഷ്ഠ, ചൈതന്യകലശപ്രതിഷ്ഠ, ഉദകശാന്തികലശപ്രതിഷ്ഠ, മഹാവിഷ്ണുകല്‌പോക്തപൂജ, പുണ്യാഹവാചനം, നാന്ദി, മംഗളാരതി, വേദപ്രതിഷ്ഠാപൂജ, പ്രതിഷ്ഠാകലശസംപ്രോക്ഷണം, മഹാമംഗളാരതി, ഫലസമർപ്പണം, വസോർധാരാ, പൂർണാഹുതി എന്നിവ വിധിപ്രകാരം നടന്നു.എം.ആർ. വേദലക്ഷ്മിയുടെ സംഗീതാരാധന നടന്നു. എം.കെ രാഘവൻ എം.പി, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. കെ. ജയന്ത്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ടി. റെനീഷ്, എസ്.എൻ.ഡി.പി കോഴിക്കോട് യൂണിയൻ സെക്രട്ടറി സി. സുധീഷ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY