എളേറ്റിൽ: എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ പി.ടി.എ കമ്മിറ്റി സംഗീത മേളയും പാരന്റിംഗ് സെഷനും സംഘടിപ്പിച്ചു. ‘ഒലീവിയ 2026’ എന്ന പേരിൽ നടത്തിയ പരിപാടി മുൻ മന്ത്രിയും എം.എൽ.എയുമായ അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. അബൂബക്കർ സിദ്ദിഖ്, കെ. അബ്ദുൽ കാദർ, നഷ്വ കാരാട്ട്, പി. ഷീന, കെ.ബി. ഷറീന, ഷേർലി വർഗീസ്, എം.പി. ഷാജി, കെ.പി. മുനീർ, നസീറ പ്രസംഗിച്ചു. അദ്ധ്യാപികമാരെയും ജീവനക്കാരെയും ആദരിച്ചു. സംഗീത സന്ധ്യയും പി.ടി.എ ജനറൽബോഡിയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
