SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.00 AM IST

ഹെൽത്തി കേരള ഫീൽഡ് കാമ്പെയിന് തുടക്കം

Increase Font Size Decrease Font Size Print Page
health
ഹെൽത്തി കേരള ഫീൽഡ്

കോഴിക്കോട്: ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള ഫീൽഡ് കാമ്പെയിന് ജില്ലയിൽ തുടക്കമായി. എൽ.ഇ.ഡി പ്രദർശന വാഹനം സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഒഫ് ചെയ്തു. ജില്ലയിൽ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വികസന സംരംഭങ്ങൾ, ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ സേവനങ്ങൾ, ബോധവത്കരണ സന്ദേശങ്ങൾ എന്നിവ ഫലപ്രദമായി പൊതുജനങ്ങളിൽ എത്തിക്കൽ ലക്ഷ്യമിട്ട് 27 വരെയാണ് വാഹന പര്യടനം. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും വാഹനം പര്യടനം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ രാജാറാം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.കെ ഷാജി, അഡീഷണൽ വിജിലൻസ് ഡി.എച്ച്.എസ് ഡോ. എൻ രാജേന്ദ്രൻ, അഡീഷണൽ ഡി.എം.ഒമാരായ ഡോ. വി.പി രാജേഷ്, ഡോ. മനോജ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.