മടവൂർ: മടവൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ നിർദ്ദിഷ്ട മിനി സ്റ്റേഡിയത്തിന് ആവശ്യമായ കൂടുതൽ ഭൂമി വാങ്ങുന്നതിന് പഞ്ചായത്ത് പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. ആരാമ്പ്രം പരിസരത്തുള്ള ഫുട്ബോൾ പ്രേമികൾക്കും വിവിധ ക്ലബുകൾക്കും നാട്ടുകാർക്കുമായി സ്വന്തമായി ഒരു കളിസ്ഥലം എന്ന ലക്ഷ്യത്തോടെ അഞ്ച് വർഷം മുൻപ് ജനകീയ കൂട്ടായ്മ രൂപീകരിച്ചിരുന്നു. പുനൂർ പുഴയോരത്ത് സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി വാങ്ങിയാണ് നിലവിൽ കളിസ്ഥലം വിപുലീകരിച്ചിട്ടുള്ളത്. എന്നാൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു മിനി സ്റ്റേഡിയം നിർമ്മിക്കണമെങ്കിൽ കൂടുതൽ ഭൂമി കൂടി ആവശ്യമാണ്. ഇതിനായി പഞ്ചായത്ത് പ്രത്യേക തുക വകയിരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |