SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.58 PM IST

ഒ.കെ.തൂണേരിയെ അനുസ്മരിച്ചു

Increase Font Size Decrease Font Size Print Page
2
പടം: ഒ.കെ. തൂണേരിയുടെ ശവകുടീരത്തിൽ ആർ.ജെ.ഡി. പ്രവർത്തകരും കുടുംബാംഗങ്ങളും നടത്തിയ പുഷ്പാർച്ചന

നാദാപുരം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും പടയണി ന്യൂസ് എഡിറ്ററുമായിരുന്ന ഒ.കെ. തൂണേരിയുടെ അഞ്ചാം ചരമ വാർഷികം ആർ.ജെ.ഡി തൂണേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. വിദ്യാർത്ഥി കാലഘട്ടം മുതൽ ഐ.എസ്.ഒയിലൂടെ പൊതു പ്രവർത്തന രംഗത്തെത്തുകയും ജനതാദൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഭരണ സമിതിയംഗം, പുറമേരി കിസാൻ സോഷ്യൽ വെൽഫയർ സൊസൈറ്റി ഭരണ സമിതി വൈസ് പ്രസിഡന്റ്, തലശ്ശേരി പ്രസ് ഫോറം സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗം പി.എം. നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി വൈസ് പ്രസിഡൻ്റ് എം.ബാൽരാജ് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ടി. രാമകൃഷ്ണൻ സ്വാഗതവും സി. കുമാരൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.