SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.08 PM IST

ബി-സോൺ കലോത്സവം ചാത്തമംഗലം എം.ഇ.എസിൽ

Increase Font Size Decrease Font Size Print Page
kalolsavam
ബി-സോൺ കലോത്സവം ചാത്തമംഗലം എം.ഇ.എസിൽ

കുന്ദമംഗലം:കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ബി -സോൺ കലോത്സവം ഫെബ്രുവരി 12 മുതൽ 16 വരെ ചാത്തമംഗലം എം.ഇ.എസ് കോളേജിൽ നടക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 123 കോളേജുകളിൽനിന്നായി 10000ലധികം വിദ്യാർത്ഥികൾ മാറ്റുരക്കും. വിവിധ വേദികളിലായി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കലോത്സവ ഒരുക്കങ്ങൾ കോളേജിൽ ആരംഭിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അഫ്നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. കെ.എ. കാദർ, മിസ്ഹബ് കീഴരിയൂർ, ടി. മൊയ്‌ദീൻ കോയ, വി.ടി. സൂരജ്, കോളേജ് പ്രിൻസിപ്പൽ എസ്. ഷഫീഖ്, സെക്രട്ടറി പ്രൊഫ. വി. കുട്ടൂസ, ചെയർമാൻ ടി.പി. അബ്ദുള്ളക്കുട്ടി, അഹമ്മദ്കുട്ടി അരയങ്കോട്, ഹമീദ്, സൽമാൻ പെരുമണ്ണ, കുഞ്ഞി മരക്കാർ, ഹക്കീം, നസീഫ് കൊടുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്തംഗം മിസ്ഹബ് കീഴരിയൂർ ചെയർമാനും യൂണിവേഴ്സിറ്റി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ്‌ ജനറൽ കൺവീനർ സ്വാഹിബ്‌ മുഹമ്മദ് കൺവീനറും വി.ടി. സൂരജ്‌ ട്രഷററുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY