SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.23 AM IST

വി.​ഡി.​ ​ജോ​സ​ഫ് ​യു.​ഡി.​എ​ഫ് ജി​ല്ല ​ചെ​യ​ർ​മാൻ

Increase Font Size Decrease Font Size Print Page
vd
വി ഡി ജോസഫ്

കോ​ഴി​ക്കോ​ട്:​ ​യു.​ഡി.​എ​ഫ് ​ജി​ല്ല​ ചെ​യ​ർ​മാ​നാ​യി​ കോടഞ്ചേരി സ്വദേശി വി.ഡി. ജോസഫ് വലിയമറ്റത്തിനെ യു.ഡി.എഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി നിയമിച്ചു. മുൻ കെ.എസ്‌.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കെ.എസ്‌.യു കലാ-സാംസ്കാരിക വേദി കൺവീനർ, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി മെമ്പർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ്, സിൻഡിക്കേറ്റ് മെമ്പർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിൽ കോഴിക്കോട് ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റും റബർ മാർക്ക് ഡയറക്ടറുമാണ്. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായി 33ാം വയസിൽ സ്ഥാനമേറ്റു. ജീരകപ്പാറ വനം നശീകരണത്തിനെതിരെ സമരം ചെയ്യുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിൽകണ്ട് മരം മുറി നിരോധന നിയമം സെക്ഷൻ 5നായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.