SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.17 AM IST

 കെട്ടിടവും വാഹനങ്ങളുമില്ലാതെ ബീച്ച് അഗ്നിരക്ഷാ സേന എങ്ങനെ തീരും പ്രതിസന്ധി

Increase Font Size Decrease Font Size Print Page
fireforce
കെട്ടിടവും വാഹനങ്ങളുമില്ലാതെ ബീച്ച് അഗ്നിരക്ഷാ സേന, എങ്ങനെ തീരും പ്രതിസന്ധി

കോഴിക്കോട്: വീണ്ടുമൊരു ചൂടു കാലമെത്തുമ്പോൾ നഗരത്തിലെ അഗ്നിരക്ഷാ സേനയുടെ നെഞ്ചിൽ തീയാളുകയാണ്. ചെറുതും വലുതുമായ തീപിടിത്തങ്ങളുണ്ടായാൽ ആദ്യം ഓടിയെത്തുന്ന ഇവർ കഴിഞ്ഞ രണ്ട് വർഷമായി കെട്ടിടമില്ലാതെ പെരുവഴിയിലാണ്. മതിയായ സൗകര്യങ്ങളും ആൾബലവുമില്ലാതെ ആ ചൂടുകാലത്തെ എങ്ങനെ നേരിടുമെന്നാണ് ഇവർ ചോദിക്കുന്നത്. ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സ് ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്ത് ടാർപോളിൻ ഷീ​റ്റിനടിയിലാണ് ഫ​യ​ർ​സ്റ്റേ​ഷ​നിലെ വാഹനങ്ങൾ നിർത്തിയിട്ടത്. ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ ചോർന്നൊലിക്കുന്ന ക്വാ​ർ​ട്ടേ​ഴ്സ് കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം. ആകെയുള്ള 40 ജീവനക്കാരിൽ 26 പേരാണ് ഇവിടെയുള്ളത്. മറ്റുള്ളവർ മീഞ്ചന്ത, വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളിലാണ്. എട്ട് വാഹനങ്ങളിൽ പലതും മീ‌ഞ്ചന്തയിലും വെള്ളിമാട്കുന്നുമാണ്. അതിനാൽ വലിയ അപകടമുണ്ടായാൽ നിലവിലെ യൂണി​റ്റിനെയുംകൊണ്ട് ഓടിയെത്താനാവാത്ത സ്ഥിതിയാണ്. മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്ന് ഏ​റെ ദൂ​രം സ​ഞ്ച​രി​ച്ചു​വേ​ണം കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്താ​ൻ. അപ്പോഴേക്കും രക്ഷാപ്രവർത്തനം വെെകും. തീപിടിത്തമുണ്ടായാൽ അണയ്ക്കാവുന്ന ചെറിയ രണ്ട് വാഹനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ ആവശ്യം വന്നാൽ മറ്റിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ബീച്ചിൽ നേരത്തേയുണ്ടായിരുന്ന കെട്ടിടം ജീവന് ഭീഷണിയായതോടെയാണ് പുതുക്കി നിർമിക്കാൻ തീരുമാനിച്ചത്. പദ്ധതി തയാറാക്കി 12 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും തുക അനുവദിക്കാത്തതിനാൽ നി​ർ​മാ​ണം ഇഴയുകയാണ്.

 17 കോടിയുടെ പദ്ധതി

വയനാട് കോഴിക്കോട് ജില്ലകളുടെ റീജിയണൽ ഓഫീസ്, ജില്ലയിലെ ഒമ്പത് ഫയർ സ്റ്റേഷനുകൾ നിയന്ത്രിക്കുന്ന ജില്ലാ ഫയർ ഓഫീസ് കാര്യാലയം, ഫ​യ​ർ സ്റ്റേ​ഷ​ൻ മറ്റ് ​അനു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ എന്നിവക്ക് 17 കോ​ടി​യുടെ പ്രോജക്ടാണ് സമർപ്പിച്ചത്. വിപുലമായ പാർക്കിംഗ് അടക്കം നാലുനില കെട്ടിടമാണ് പദ്ധതിയിലുള്ളത്. അത്യാധുനിക വാഹനങ്ങളും കൂടുതൽ ജീവനക്കാരേയും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുകളും കൂടുന്നു

ജില്ലയിൽ ചൂട് കനത്ത് തുടങ്ങിയപ്പോൾതന്നെ തീപിടിത്തങ്ങളും പതിവാകുകയാണ്. ഈ വ‌ർഷം ഇതുവരെ

21 ഫയർ കോളുകളാണ് ബീച്ച് സ്റ്റേഷനിൽ മാത്രമെത്തിയത്. ഇതിനു പുറമേ 18 ആക്സിഡന്റ് കേസുകളും ഒരു ജലാശയ സംബന്ധിയായ പ്രശ്നങ്ങളിലും വിളി വന്നു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.