SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.16 PM IST

മെഗാ ജോബ് ഫെയർ ഏഴിന്

Increase Font Size Decrease Font Size Print Page
jobfare
മെഗാ ജോബ് ഫെയർ ഏഴിന്

കോഴിക്കോട്: വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല മെഗാ ജോബ് ഫെയർ ഏഴിന് ഫാറൂഖ് കോളേജിൽ നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നൂറിലേറെ കമ്പനികളിൽനിന്നായി ഒന്നര ലക്ഷത്തോളം ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ.സി മുതൽ ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം, മെഡിക്കൽ, പാരാ മെഡിക്കൽ യോഗ്യതയുള്ളവർക്കും തൊഴിലവസരമുണ്ട്.

ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം, കണക്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത ആപ്ലിക്കേഷനിൽ രേഖപ്പെടുത്തണം.

തൊഴിലന്വേഷകരെ കണ്ടെത്തുകയും അവരുടെ അഭിരുചിക്കനുസരിച്ച് നൈപുണി വികസനം ഉറപ്പുവരുത്തുകയും ചെയ്യുക, തൊഴിലന്വേഷകരെ വിവിധ തൊഴിലുകളിലേക്ക് വിന്യസിക്കുക തുടങ്ങിയവയും നടത്തുന്നുണ്ട്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY