SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.34 AM IST

എൻ.ജി.ഒ അസോ. പ്രതിഷേധ സദസ്

Increase Font Size Decrease Font Size Print Page
1
എൻ.ജി.ഒ അസോ. മാത്തോട്ടം വനശ്രീയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സംസ്ഥാന ബഡ്ജറ്റിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോ. മീഞ്ചന്ത ബ്രാഞ്ച് മാത്തോട്ടം വനശ്രീയിൽ നടത്തിയ പ്രതിഷേധ സദസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാത്ത ബ‌ഡ്ജറ്റ് വഞ്ചനാപരമെന്നും വാഗ്ദാനങ്ങൾ മാത്രം നൽകുന്ന ബഡ്ജറ്റ് ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. ദിനേശൻ, കെ.പി. സുജിത, സന്തോഷ് കുനിയിൽ, കെ. ജോതിഷ് കുമാർ, കെ.കെ. അശോകൻ എന്നിവർ പ്രംസഗിച്ചു. എം.വി. ബഷീർ, ആർ. രെജി, എം. ജിഷി, കെ.ടി. രാജി, മനോജ് പുളിക്കൽ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.