കല്ലാച്ചി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയ്ക്കെതിരെ സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ സി. സുരേന്ദ്രൻ, വി.പി. ശശിധരൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ, എ.ഐ. എസ്.എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി, എ.ഐ. വൈ.എഫ് മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര എന്നിവർ പ്രസംഗിച്ചു. സി.എച്ച്.ശങ്കരൻ, വിമൽ കുമാർ കണ്ണെങ്കൈ, സുരേന്ദ്രൻ തൂണേരി, കെ.സഹജൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
