രാമനാട്ടുകര: എഴുത്തുകാരനും ശാസ്ത്ര പ്രചാരകനും ഗ്രന്ഥാശാല പ്രവർത്തകനുമായ വിനോദ് അഴിഞ്ഞിലം രചിച്ച 'പരീക്ഷിക്കാം കണ്ടെത്താം'എന്ന പുസ്തകത്തിന്റെ പ്രകാശനം കൗൺസിൽ ജില്ല കമ്മിറ്റി അംഗം കെ കൃഷ്ണന് നൽകി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ എം ജെ.ശ്രീചിത്രൻ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സ് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി ശങ്കരൻ ഉദ്‌ഘാടനം ചെയ്തു. ഡോ. പി ലോലിത പുസ്തകം പരിചയപ്പെടുത്തി. താലൂക്ക് കൗൺസിൽ പ്രസിഡൻ്റ് വി രാജഗോപാലൻഅദ്ധ്യക്ഷ്യത വഹിച്ചു. കെ സുരേഷ്ബാബു, ടി മോഹൻദാസൻ, സി.പി സലീം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |