SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.16 PM IST

​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ സ്​​കി​ൻ​ ​ബാ​ങ്ക് ​തു​ട​ങ്ങും: മന്ത്രി

Increase Font Size Decrease Font Size Print Page
veena
ബയോ ഇൻസിനറേറ്ററിന്റെ തറക്കല്ലിടൽ മന്ത്രി വീണ ജോർജ്ജ് നിർവഹിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ഒ.സദാശിവൻ തുടങ്ങിയവർ സമീപം

കോ​ഴി​ക്കോ​ട്:​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യു​ടെ​ ​ക​രു​ത്ത് ​ഈ​ ​രം​ഗ​ത്തു​ള്ള​വ​രു​ടെ​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ്ജ്.​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​ദ​ന്ത​ൽ​ ​കോ​ളേ​ജ്,​ ​കോ​ള​ജ് ​ഒ​ഫ് ​നേ​ഴ്‌സിം​ഗ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ്ര​വൃ​ത്തി​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​ശി​ലാ​സ്ഥാ​പ​ന​വും​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​ തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​മാ​തൃ​ക​യി​ൽ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ൽ​ ​സ്​​കി​ൻ​ ​ബാ​ങ്ക് ​തു​ട​ങ്ങാ​നു​ള്ള​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. തെ​റ്റാ​യ​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ആ​ശ്ര​യ​മാ​യി​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ൾ​ ​നി​ല​കൊ​ള്ളു​ന്നു.​ ​ഇ​തി​ന് ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​മാ​ത്രം​ ​ന​ട​ന്ന,​ 1500​ ​ആ​ൻ​ജി​യോ​ ​പ്ലാ​സ്റ്റി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​അ​യ്യാ​യി​ര​ത്തി​ല​ധി​കം​ ​കാ​ർ​ഡി​യോ​ള​ജി​ക്ക​ൽ​ ​പ്രൊ​സീ​ജി​യ​റു​ക​ളെന്നും മന്ത്രി പറഞ്ഞു. ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​മേ​യ​ർ​ ​ഒ.​സ​ദാ​ശി​വ​ൻ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ,​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ,​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​ക​വി​ത​ ​പ്ര​വീ​ൺ,​ ​ഷീ​തു​ ​ശി​വേ​ഷ്,​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​കെ.​വി​ ​വി​ശ്വ​നാ​ഥ​ൻ,​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​കെ.​കെ​ ​രാ​ജാ​റാം​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

വരും 98​ ​കോ​ടി​യു​ടെ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​കൾ

കോ​ഴി​ക്കോ​ട്:​ ​മ​ല​ബാ​റി​ലെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലു​ള്ള​ ​രോ​ഗി​ക​ളു​ടെ​ ​ആ​ശ്ര​യ​ ​കേ​ന്ദ്ര​മാ​യ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഇ​ന്ന​ലെ​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ്ജ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ത് 98​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വി​ക​സ​ന​ ​പ്ര​വൃ​ത്തി​ക​ൾ.​ ​ചി​കി​ത്സ​യ്ക്ക് ​വേ​ണ്ട​ ​പ​ശ്ചാ​ത്ത​ല​ ​സൗ​ക​ര്യം​ ​ഒ​രു​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ഇ​വ​യി​ലു​ണ്ട്.​ ​മി​ക​ച്ച​ ​ചി​കി​ത്സ​ ​ന​ൽ​കാ​നു​ള്ള​ ​ആ​ധു​നി​ക​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​പ​രീ​ക്ഷാ​ ​ബ്ലോ​ക്ക്,​ ​ഹോ​സ്റ്റ​ൽ​ ​കെ​ട്ടി​ടം,​ ​പി.​ഇ.​ടി​ ​സി.​ടി​ ​സ്​​കാ​ൻ,​ ​ഹീ​മോ​ഫീ​ലി​യ​ ​ബ്ലോ​ക്ക്,​ 4​ ​കെ​ ​ലാ​പ് ​മെ​ഷീ​ൻ,​ ​സി.​ഒ​ 2​ ​ലേ​സ​ർ​ ​സി​സ്റ്റം,​ ​ഹാ​ർ​ട്ട് ​ലം​ഗ് ​മെ​ഷി​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​ഇ​വ​യി​ൽ​ ​പെ​ടു​ന്നു.​
​ഇ​വ​ ​കൂ​ടാ​തെ​ ​ഇ​ന്റീ​രി​യ​ർ​ ​ആ​ൻ​ഡ് ​ലാ​റ്റ​റ​ൽ​ ​സ്​​ക​ൾ​ ​നാ​വി​ഗേ​റ്റ​ർ​ ​സി​സ്റ്റം,​ ​ഫാ​മി​ലി​ ​പ്ലാ​നിം​ഗ് ​ഒ.​പി,​ ​ഡ്ര​ഗ് ​സ്റ്റോ​ർ,​ ​ഗ​വ.​ ​ദ​ന്ത​ൽ​ ​കോ​ള​ജ് ​പു​തി​യ​ ​ബ്ലോ​ക്ക്,​ ​ഓ​ഡി​റ്റോ​റി​യം,​ ​വി​വി​ധ​ ​ഡി​പ്പാ​ർ​ട്ട്​​മെ​ന്റു​ക​ളി​ലെ​ ​ന​വീ​ക​ര​ണ​ ​പ്ര​വൃ​ത്തി​ക​ൾ,​ ​പ്രോ​സ്​​തോ​ഡോ​ണ്ടി​ക്‌സ് ​സി​ർ​ക്കോ​ണി​യം​ ​ലാ​ബ്,​ ​ഗ​വ.​ ​ന​ഴ്‌സി​ങ് ​കോ​ള​ജ് ​ലേ​ഡീ​സ് ​ഹോ​സ്റ്റ​ൽ​ ​എ​ന്നി​വ​യു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​മ​ന്ത്രി​ ​നി​ർ​വ​ഹി​ച്ചു.​ ​കൂ​ടാ​തെ​ ​എം.​ആ​ർ.​ഐ​ ​സ്​​കാ​ൻ​ ​സെ​ന്റ​ർ,​ ​ബ​യോ​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​സി​ന​റേ​റ്റ​ർ​ ​എ​ന്നി​വ​യു​ടെ​ ​ശി​ലാ​സ്ഥാ​പ​ന​വും​ ​നി​ർ​വ​ഹി​ച്ചു.​ ​
ച​ട​ങ്ങി​ൽ​ ​എ​ൻ.​എ​ച്ച്.​എം.​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ​ ​ഡോ.​ ​സി.​കെ​ ​ഷാ​ജി,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​കെ.​ജി​ ​സ​ജീ​ത് ​കു​മാ​ർ,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സൂ​പ്ര​ണ്ട് ​ഡോ.​ ​എം.​പി​ ​ശ്രീ​ജ​യ​ൻ,​ ​ഗ​വ.​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​സി.​എ​സ് ​സൗ​മി​ത്ര​ൻ,​ ​ന​ഴ്​​സിം​ഗ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​പി.​ഉ​ഷ,​ ​പൊ​തു​മ​രാ​മ​ത്ത് ​കെ​ട്ടി​ട​ ​വി​ഭാ​ഗം​ ​എ​ക്‌സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​എ​ൻ.​ശ്രീ​ജ​യ​ൻ,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​ര​വീ​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY