SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

സി.എം കിഡ്‌സ്  മാതൃക പരീക്ഷ 

Increase Font Size Decrease Font Size Print Page
cm
സി.എം കിഡ്‌സ് സ്‌കോളർഷിപ്പ് മാതൃക പരീക്ഷ

കോഴിക്കോട്: ജില്ലയിലെ 82 കേന്ദ്രങ്ങളിൽ കെ.എസ്.ടി.എ സംഘടിപ്പിച്ച സി.എം കിഡ്‌സ് സ്‌കോളർഷിപ്പ് മാതൃക പരീക്ഷയിൽ 19742 വിദ്യാർത്ഥികൾ പങ്കെടുത്തു. നടക്കാവ് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ഷിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കുള്ള സംവാദ സദസിൽ സംസ്ഥാന വൈ. പ്രസിഡന്റ് പി.എസ് സ്മിജ സംവദിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.പി മനോജ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും സബ്ജില്ലാ ജോ.സെക്രട്ടറി സി.സുമേഷ് നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്ക് സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തിന് സി സുമേഷ് നേതൃത്വം നൽകി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY