പയ്യോളി: കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് അഭിഭാഷക മാതൃകയായി. പയ്യോളി അങ്ങാടി താഴത്തെ കൊയപ്പള്ളി ലിനീഷിൻ്റെ ഭാര്യ അഡ്വ. റോസ്നയാണ് കളഞ്ഞുകിട്ടിയ സ്വർണ മോതിരം തിരിച്ചു നൽകിയത്. മലപ്പുറം പള്ളിപ്പറമ്പ സ്വദേശി എം കെ രാംലാലിൻ്റെ മോതിരമാണ് നഷ്ടമായത്. രാംലാലിൻ്റെ പേരെഴുതിയ വിവാഹമോതിരമാണ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്. പയ്യോളിക്ക് വടക്കുഭാഗത്ത് രണ്ടാം ഗേറ്റിന് സമീപത്തെ ഹോട്ടലിന് മുന്നിൽ നിന്നും കളഞ്ഞുകിട്ടിയ മോതിരം റോസ്ന പയ്യോളി പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. പയ്യോളി പൊലീസ് പി.ആർ.ഒ വി.എം രാജേഷിൻ്റെ സാന്നിദ്ധ്യത്തിൽ അഡ്വ. റോസ്ന ഉടമയ്ക്ക് ആഭരണം കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
