കുറ്റ്യാടി: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി പക്രംതളം ചുരം റോഡ് മലയോര ഹൈവേയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വയനാട് -കുറ്റ്യാടി മലയോര ഹൈവേ കർമ്മസമിതി സമര പ്രഖ്യാപന കൺവെൻഷൻ വ്യക്തമാക്കി. കാവിലുമ്പാറ പഞ്ചായത്ത് അംഗം സോജൻ ആലക്കൽ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് അംഗം എ.സി. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. പുറക്കാട്ടേരി മൈസൂർ ഗ്രീൻഫീൽഡ് ഹൈവേ വികസന സമിതി ചെയർമാൻ കെ.എ ആന്റണി സമര പ്രഖ്യപനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ റോബിൻ ജോസഫ്, മനു എഴിക്കാട്ടിൽ, ജമാൽ പാറക്കൽ, ഡൊമിനിക് കളത്തൂർ, മേനിക്കണ്ടി അബ്ദുല്ല, കെ.കെ. ചന്ദ്രൻ, അഭിലാഷ് പി. അരുൺ, പി.പി. ആലിക്കുട്ടി, എ.എം.സതീശൻ , സാജൻ ജേക്കബ്, ജോസ് പൂത്തോട്ടം,എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |