കുറ്റ്യാടി: കോഡുകൾ പിൻവലിക്കുക, വൈദ്യുത നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക, ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ - കെ.ഇ.ഇ.സി (ഐ.എൻ.ടിയു.സി) യുടെ നേതൃത്വത്തിൽ കുറ്റ്യാടി സബ് ഡിവിഷൻ ഓഫീസിന് മുൻപിൽ ധർണ നടത്തി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പി.കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ടി സുരേഷ് ബാബു. ടി.വി.പി ജോബ്, വി.ടി വിനോദ് പി.എസ് അഷ്റഫ്, എൻ.പി.പി.പി സാജിദ്, പി പ്രസാദ്, പി.പി ഗിരീഷ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |