SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.05 PM IST

ദേശീയ പണിമുടക്ക് കോഴിക്കോട്ടും വയനാട്ടിലും സമാധാനപരം

Increase Font Size Decrease Font Size Print Page
eeeed-
ദേശീയ പണിമുടക്കിൽ വിജനമായ നഗരം അരയിടത്ത് പാലത്തിന് മുകളിലുള്ള ദൃശ്യം

കോ​ഴി​ക്കോ​ട്:​ ​തൊ​ഴി​ൽ​കോ​ഡു​ൾ​പ്പെ​ടെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ക​ൾ​ ​ന​ട​ത്തി​യ​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്ക് ​കോ​ഴി​ക്കോ​ട്ട് ​പൂ​ർ​ണം.​ ​പ​തി​വ് ​പ​ണി​മു​ട​ക്കു​ക​ളി​ൽ​ ​നി​ന്ന് ​വി​പ​രീ​ത​മാ​യി​ ​ത​ട്ടു​ക​ട​ക​ൾ​പോ​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​ല്ല.​ ​ക​ട​ക​മ്പോ​ള​ങ്ങ​ളെ​ല്ലാം​ ​അ​ട​ഞ്ഞു​കി​ട​ന്നു.​ ​മി​ഠാ​യി​ത്തെ​രു​വും​ ​വ​ലി​യ​ങ്ങാ​ടി​യും​ ​പാ​ള​യ​വു​മെ​ല്ലാം​ ​സ്തം​ഭി​ച്ചു.​ ​
അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ന​ഗ​ര​ത്തി​ലെ​ത്തി​യ​വ​രും​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​കു​ന്ന​വ​രു​മ​ട​ക്കം​ ​പ​ണി​മു​ട​ക്കി​ൽ​ ​വ​ല​ഞ്ഞു.​ ​റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്റ്റാ​ൻ​ഡി​ലും​ ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​എ​ത്തി​യ​വ​ർ​ ​കു​ടു​ങ്ങി.​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​ആ​ളു​ക​ളു​മാ​യി​ ​പോ​കു​ന്ന​ ​ഓ​ട്ടോ​ക​ൾ​ ​ത​ട​ഞ്ഞ് ​ആ​ളു​ക​ളെ​ ​വ​ഴി​യി​ലി​റ​ക്കി​വി​ടു​ന്ന​ ​സം​ഭ​വ​വു​മു​ണ്ടാ​യി.​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​ആ​ളി​ല്ലാ​ത്ത​തി​നാ​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​ല്ല.
വ​ട​ക​ര​:​ ​സം​യു​ക്ത​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​പ​ണി​മു​ട​ക്ക് ​വ​ട​ക​ര​യി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​പൂ​ർ​ണം.​ ​പൊ​തു​ ​ഗ​താ​ഗ​തം​ ​സ്തം​ഭി​ച്ചു.​ ​ക​ട​ ​ക​മ്പോ​ള​ങ്ങ​ൾ​ ​അ​ട​ഞ്ഞു​ ​കി​ട​ന്നു.​ ​ചു​രു​ക്കം​ ​ചി​ല​ ​സ്വ​കാ​ര്യ​ ​വാ​ഹ​ന​ങ്ങ​ളും​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളും​ ​മാ​ത്രം​ ​നി​ര​ത്തി​ലി​റ​ങ്ങി.​ ​വ​ട​ക​ര​ ​ഹെ​ഡ് ​പൊ​സ്റ്റ് ​ഓ​ഫീ​സി​നു​ ​മു​ന്നി​ലും​ ​ഏ​രി​യ​യി​ലെ​ ​വി​വി​ധ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ ​മു​ന്നി​ലും​ ​ഉ​പ​രോ​ധ​ ​സ​മ​ര​വും​ ​ന​ട​ന്നു.​ ​സം​യു​ക്ത​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​ട​ക​ര​ ​ഹെ​ഡ് ​പൊ​സ്റ്റാ​ഫീ​സി​നു​ ​മു​ന്നി​ൽ​ ​ന​ട​ന്ന​ ​ധ​ർ​ണ​ ​സ​മ​രം​ ​സി.​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​സി​ ​സു​രേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ന്ത​ര​ത്തൂ​ർ​ ​പോ​സ്റ്റ് ​ഓ​ഫീ​സി​നു​ ​മു​ൻ​പി​ൽ​ ​ന​ട​ന്ന​ ​ധ​ർ​ണ​ ​സ​മ​രം​ ​കെ​ ​ലി​നീ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.
കു​റ്റ്യാ​ടി, കാ​യ​ക്കൊ​ടി,​ ​മ​രു​തോ​ങ്ക​ര​ ​കാ​വി​ലും​പാ​റ,​ ​കു​ന്നു​മ്മ​ൽ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ക​ച്ച​വ​ട​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​വി​ദ്യാ​ല​യ​ങ്ങ​ളും​ ​അ​ട​ഞ്ഞ് ​കി​ട​ന്നു.​ ​താ​മ​ര​ശ്ശേ​രി​ ​താ​ലൂ​ക്ക് ​ഓ​ഫീ​സി​ൽ​ 63​ ​പേ​രി​ൽ​ ​മൂ​ന്നു​ ​പേ​ർ​ ​ജോ​ലി​ക്കെ​ത്തി.​ ​ജി​ല്ല​യി​ലെ​ ​വി​ല്ലേ​ജ് ​ഓ​ഫി​സു​ക​ൾ​ ​രാ​വി​ലെ​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും​ ​സ​മ​രാ​നു​കൂ​ലി​ക​ൾ​ ​പൂ​ട്ടി​ച്ചു.​ ​താ​മ​ര​ശ്ശേ​രി​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​ട്ര​ഷ​റി​യി​ൽ​ 35​ ​ൽ​ ​അ​ഞ്ചു​ ​പേ​ർ​ ​ഹാ​ജ​റാ​യി.​ ​ഉ​ച്ച​യോ​ടെ​ ​സ​മ​രാ​നു​കൂ​ലി​ക​ൾ​ ​ട്ര​ഷ​റി​ ​പൂ​ട്ടി​ച്ചു.
കൊ​യി​ലാ​ണ്ടി​:​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കി​ന് ​ഐ​ക്യ​ദാ​ർ​ഡ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​കൊ​യി​ലാ​ണ്ടി​യി​ൽ​ ​സം​യു​ക്ത​ ​സ​മ​ര​സ​മി​തി​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ക​ട​ന​വും​ ​ധ​ർ​ണ​യും​ ​ന​ട​ത്തി.

ആ​ശ്വാ​സ​മാ​യി​ ​ ജ​യി​ൽ​ ​ച​പ്പാ​ത്തി​ ​വ​ണ്ടി

കോ​ഴി​ക്കോ​ട്:​ ​പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്ന് ​ന​ഗ​രം​ ​പൂ​ർ​ണ​മാ​യി​ ​സ്തം​ഭി​ച്ച​പ്പോ​ൾ​ ​ആ​ശ്വാ​സ​മാ​യി​ ​ജ​യി​ൽ​ ​ച​പ്പാ​ത്തി​ ​വ​ണ്ടി.​ ​ച​പ്പാ​ത്തി​യും​ ​ചി​ക്ക​ൻ​ക​റി​യും​ ​ചി​ക്ക​ൻ​പൊ​രി​ച്ച​തു​മൊ​ക്കെ​യാ​യി​ ​മാ​നാ​ഞ്ചി​റ​ ​എ​സ്.​കെ.​പ്ര​തി​മ​യ്ക്ക് ​മു​മ്പി​ൽ​ ​നി​ർ​ത്തി​യി​ട്ട​ ​ജ​യി​ൽ​ ​ച​പ്പാ​ത്തി​വാ​നി​ൽ​ ​ഭ​ക്ഷ​ണ​പൊ​തി​ക​ൾ​ക്കാ​യി​ ​വ​ലി​യ​ ​തി​ര​ക്കാ​യി​രു​ന്നു.​ ​മു​പ്പ​ത് ​രൂ​പ​യ്ക്ക് ​പ​ത്തു​ച​പ്പാ​ത്തി,​ 70​ ​രൂ​പ​യ്ക്ക് ​ചി​ക്ക​ൻ​ ​ബി​രി​യാ​ണി,​ 65​ ​രൂ​പ​യ്ക്ക് ​ചി​ക്ക​ൻ​ 65,​ 30​ ​രൂ​പ​യ്ക്ക് ​ചി​ക്ക​ൻ​ക​റി,​ 20​ ​രൂ​പ​യ്ക്ക് ​പ​ച്ച​ക്ക​റി.​ ​

സ​മ​രാ​നു​കൂ​ലി​ക​ളും​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ളും​ ​
ത​മ്മി​ൽ​ ​വാ​ക്കു​ത​ർ​ക്കം

പ​യ്യോ​ളി​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​സം​യു​ക്ത​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​പ്ര​ഖ്യാ​പി​ച്ച​ 24​ ​മ​ണി​ക്കൂ​ർ​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്ക് ​പ​യ്യോ​ളി​യി​ൽ​ ​പൂ​ർ​ണം.​ ​ഒ​ന്നു​ര​ണ്ടി​ട​ങ്ങ​ളി​ൽ​ ​സ​മ​രാ​നു​കൂ​ലി​ക​ളും​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ളും​ ​ത​മ്മി​ൽ​ ​വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ ​ഉ​ണ്ടാ​യ​തൊ​ഴി​ച്ചാ​ൽ​ ​അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ല.​
​പ​യ്യോ​ളി​ ​പോ​സ്റ്റ് ​ഓ​ഫീ​സ് ​തു​റ​ന്ന​ത​റി​ഞ്ഞ് ​സ​മ​രാ​നു​കൂ​ലി​ക​ൾ​ ​എ​ത്തു​ക​യും​ ​ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​ ​വാ​ക്ത​ർ​ക്ക​ത്തി​ലാ​വു​ക​യും​ ​ചെ​യ്തു.​ ​തു​ട​ർ​ന്ന് ​ഓ​ഫീ​സ് ​അ​ട​ച്ചു​പൂ​ട്ടി.​ ​പ​യ്യോ​ളി​യി​ലെ​ ​തെ​ന​ങ്കാ​ലി​ൽ​ ​തു​റ​ന്ന​ ​പെ​ട്രോ​ൾ​ ​പ​മ്പ് ​സ​മ​രാ​നു​കൂ​ലി​ക​ൾ​ ​പൂ​ട്ടി​ക്കാ​നെ​ത്തി.​ ​പ​മ്പ് ​അ​ധി​കൃ​ത​ർ​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യം​ ​തേ​ടു​ക​യു​മാ​യി​രു​ന്നു.​ ​മു​ത്തൂ​റ്റ് ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​അ​ട​പ്പി​ച്ചു.

സ്‌​കൂ​ളി​നു​ ​മു​ൻ​പി​ൽ​ ​സം​ഘ​ർ​ഷം

കോ​ഴി​ക്കോ​ട് ​കോ​യാ​റോ​ഡി​ലെ​ ​ജി.​എം.​യു.​പി​ ​സ്‌​കൂ​ളി​ലെ​ത്തി​യ​ ​അ​ദ്ധ്യാ​പ​ക​രേ​യും​ ​കു​ട്ടി​ക​ളേ​യും​ ​സ​മ​ര​ക്കാ​ർ​ ​ത​ട​ഞ്ഞ് ​തി​രി​ച്ച​യ​ച്ചു.​ ​രാ​വി​ലെ​ ​സ്‌​കൂ​ളി​ൽ​ ​കു​റ​ച്ച് ​കു​ട്ടി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​എ​ത്തി​യി​രു​ന്നു.​ ​സ്‌​കൂ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന​റി​ഞ്ഞ് ​സ്ഥ​ല​ത്തെ​ത്തി​യ​ ​സ​മ​ര​ക്കാ​ർ​ ​കു​ട്ടി​ക​ളോ​ടും​ ​അ​ദ്ധ്യാ​പ​ക​രോ​ടും​ ​പു​റ​ത്തി​റ​ങ്ങാ​നാ​വ​ശ്യ​പ്പെ​ട്ടു.​
​തു​ട​ർ​ന്ന് ​ഗേ​റ്റ​ട​ച്ച​ ​ശേ​ഷം​ ​ഗേ​റ്റി​നു​മു​മ്പി​ലി​രു​ന്ന് ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ചു.​ ​ര​ക്ഷി​താ​ക്ക​ള​ട​ക്കം​ ​ചി​ല​ ​നാ​ട്ടു​കാ​ർ​ ​ഇ​തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധി​ച്ച​ത് ​സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി.​ ​മൂ​ന്നു​മ​ണി​ക്കൂ​റോ​ളം​ ​സം​ഘ​ർ​ഷാ​വ​സ്ഥ​ ​തു​ട​ർ​ന്നു.​ ​അ​ദ്ധ്യാ​പ​ക​രും​ ​കു​ട്ടി​ക​ളു​മെ​ല്ലാം​ ​പി​രി​ഞ്ഞു​പോ​യ​തോ​ടെ​ ​സ​മ​ര​ക്കാ​ർ​ ​പി​ൻ​മാ​റി.​ ​അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ ​സ​മ​രം​ ​മു​ന്നി​ൽ​ക​ണ്ട് ​കു​ട്ടി​ക​ളു​ടെ​ ​സു​ര​ക്ഷ​യോ​ർ​ത്ത് ​ജി​ല്ല​യി​ലെ​ ​മ​റ്റ് ​സ്‌​കൂ​ളു​ക​ൾ​ക്കെ​ല്ലാം​ ​അ​വ​ധി​ ​ന​ൽ​കി​യി​രു​ന്നു.

വ​യ​നാ​ട്ടി​ൽ​ ​നാ​ടും​ ​ന​ഗ​ര​വും​ ​നി​ശ്ച​ലം


ക​ൽ​പ്പ​റ്റ​:​ ​കേ​ന്ദ്ര​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​സം​യു​ക്ത​ ​ട്രേ​ഡ് ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ 24​ ​മ​ണി​ക്കൂ​ർ​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്ക് ​വ​യ​നാ​ട്ടി​ൽ​ ​പൂ​ർ​ണം.​ ​ക​ട​ക​മ്പോ​ള​ങ്ങ​ൾ​ ​അ​ട​ഞ്ഞു​കി​ട​ന്നു.​ ​വാ​ഹ​ന​ങ്ങ​ൾ​ ​നി​ര​ത്തി​ൽ​ ​ഇ​റ​ങ്ങി​യി​ല്ല.​ ​സ​ർ​ക്കാ​ർ​ ​അ​ർ​ദ്ധ​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ ​നി​ശ്ച​ല​മാ​യി​രു​ന്നു.​ ​തോ​ട്ടം​ ​മേ​ഖ​ല​ക​ളി​ൽ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ജോ​ലി​ക്കെ​ത്തി​യി​ല്ല.​ ​അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ൾ​ ​ഒ​ന്നു​മു​ണ്ടാ​യി​ല്ല.​ ​സ​മ​രാ​നു​കൂ​ലി​ക​ൾ​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ട​ഞ്ഞു.​ ​ക​ൽ​പ്പ​റ്റ​യി​ൽ​ ​ലോ​റി​ ​ത​ട​ഞ്ഞ​ ​സം​ഭ​വം​ ​ത​ർ​ക്ക​ത്തി​ൽ​ ​ക​ലാ​ശി​ച്ചു.​ ​
ലോ​റി​ ​ഡ്രൈ​വ​റെ​ ​സ​മ​ര​ക്കാ​ർ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞെ​ന്ന് ​പ​രാ​തി​ ​ഉ​യ​ർ​ന്നു.​ ​പൊ​ലീ​സ് ​എ​ത്തി​യാ​ണ് ​രം​ഗം​ ​ശാ​ന്ത​മാ​ക്കി​യ​ത്.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ചി​ല​ ​ദീ​ർ​ഘ​ദൂ​ര​ ​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്തി.​ ​എ​ന്നാ​ൽ​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല.​ ​അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ന്ന​ ​ദീ​ർ​ഘ​ ​ദൂ​ര​ ​സ​ർ​വീ​സു​ക​ൾ​ ​ജി​ല്ലാ​ ​അ​തി​ർ​ത്തി​യി​ൽ​ ​നി​ർ​ത്തി​യി​ടേ​ണ്ടി​ ​വ​ന്നു.​ ​ജി​ല്ലാ​ ​ക​ള​ക്ട​റേ​റ്റ് ​അ​ട​ക്കം​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ഹാ​ജ​ർ​ ​നി​ല​ ​കു​റ​വാ​യി​രു​ന്നു.​ ​പ​ണി​മു​ട​ക്കി​യ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY