SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.00 AM IST

300 പഴവർഗ പോഷകത്തോട്ടങ്ങൾ ഒരുക്കും; സ്കൂൾമുറ്റത്തെ പഴങ്ങൾ വിളവെടുക്കാം

Increase Font Size Decrease Font Size Print Page
thottam-

കോഴിക്കോട്: പഠനത്തോടൊപ്പം പോഷഗഗുണങ്ങളടങ്ങിയ പഴങ്ങൾ ഇനി സ്കൂൾ മുറ്റത്ത് വിളവെടുക്കാം. വിദ്യാർത്ഥികളെ കാർഷികമേഖലേക്ക് ആകർഷിക്കുക, അനാരോഗ്യ ശീലങ്ങളിൽ നിന്ന് കുട്ടികളെ മുക്തരാക്കുക തുടങ്ങിയ ലക്ഷ്യത്തിലൂന്നി ഹോർട്ടികൾച്ചർ മിഷൻ 300 പഴവർഗ പോഷകത്തോട്ട യൂണിറ്റുകൾ കോഴിക്കോട് ജില്ലയിലൊരുക്കും. കുറഞ്ഞത് 10 സെന്റോ അതിൽ കൂടുതൽ കൃഷിഭൂമിയുള്ളതോ ആയ ഹയർ സെക്കൻഡറി-സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുക. ഫലവൃക്ഷതെെകൾ കൃഷിഭവനുകൾ മുഖേനേ ലഭ്യമാക്കും. ഇവ നടുന്നതെങ്ങനെ, സംരക്ഷണം, ജലസേചനം തുടങ്ങിയവയെക്കുറിച്ചുള്ള ക്സാസുകൾ കൃഷിഭവൻ ഉദ്യോഗസ്ഥർ വിശദീകരിക്കും. ഒരു സ്ഥാപനത്തിന് അഞ്ച് യൂണിറ്റുകൾ വരെ (50 സെന്റ്) അനുവദിക്കും. ഇവിടെയാണ് ഫലങ്ങൾ കൃഷി ചെയ്യേണ്ടത്. പദ്ധതിയ്ക്ക് അതത് സ്കൂളിലെ അദ്ധ്യാപക സംഘടനകളോ, മാനേജ്മെന്റ് പ്രതിനിധികളോ നേതൃത്വം നൽകും. സംസ്ഥാന കൃഷിവകുപ്പിന്റെ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി, ഹോർട്ടികൾച്ചർ മിഷൻ നടപ്പാക്കി വരുന്ന 'രാഷ്ട്രീയ കൃഷിവികാസ് യോജന-പഴവർഗ പോഷകതോട്ട പദ്ധതി'യിൽ ഉൾപ്പെടുത്തിയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള സ്ഥാപനങ്ങൾ ജില്ലാ ഹോർട്ടികൾച്ചർ മിഷൻ ഓഫീസുമായോ കൃഷിഭവനുമായോ ബന്ധപ്പെടണമെന്ന് ഹോർട്ടികൾച്ചർ മിഷൻ അധികൃതർ വ്യക്തമാക്കി.

വൃക്ഷത്തെകൾ ഇവ

ഓരോ പ്രദേശത്തിനും അനുയോജ്യമായ ഫലവൃക്ഷത്തെകളാണ് സൗജന്യമായി നൽകുക. മാവ്, പ്ലാവ്, നെല്ലി, പപ്പായ, പേരക്ക, സപ്പോട്ട, റംബുട്ടാൻ, ഇഞ്ചി,പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി തുടങ്ങിയവ.

യുവതയെ ആകർഷിക്കാൻ

വിദ്യാർത്ഥികളെ കാർഷികമേഖലയിലേക്ക് ആകർഷിക്കാൻ നിരവധി പദ്ധതികൾ കൃഷി വകുപ്പും ഹോർട്ടികൾച്ചർ മിഷനും നടപ്പിലാക്കുന്നുണ്ട്. വിദ്യാർത്ഥികളുമായി പാടശേഖരങ്ങൾ സന്ദർശിക്കുകയും നെൽകൃഷിയുടെ കാർഷിക പരിപാലനമുറകൾ പരിചയപ്പെടുത്തുന്നുണ്ട്. സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞം പദ്ധതിയുടെ ഭാഗമായും കൃഷി ഭവനുകളുടെ പരിധിയിൽ ജനകീയാസൂത്രണം പദ്ധതിയുടെ വിതരണത്തിനായി എത്തുന്ന വിത്തുകൾ, തൈകൾ, വളം എന്നിവ തിരഞ്ഞെടുത്ത സ്കൂളുകൾക്ക് സൗജന്യമായി നൽകി വരുന്നുമുണ്ട്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.