SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.16 PM IST

പ്രതിഭകളെ ആദരിച്ചു

Increase Font Size Decrease Font Size Print Page
hd
കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചപ്പോൾ

കൊടുവള്ളി: പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങളെയും വൈ.ഐ.പി, എസ്.ഐ.എം, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെയും സ്കൂൾ സ്റ്റാഫ് കൗൺസിൽ ആദരിച്ചു. കൊടുവള്ളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.വി. അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഷബ്ന സുനീർ ഉപഹാര സമർപ്പണം നടത്തി. പി.ടി.മുഹമ്മദ് മുസ്തഫ, പി. നിഷ, വി.സുബൈദ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY