കൊയിലാണ്ടി: നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ.എസ് .ടി .എ ) ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് വിനോദ് മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സായൂജ് ശ്രീമംഗലം അദ്ധ്യക്ഷത വഹിച്ചു. ഭാവി പ്രവർത്തന രൂപരേഖ രൂപേഷ് മഠത്തിൽ അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം എൻ.സി.പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രനും വിദ്യാഭ്യാസ സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് കെ കെ ശ്രീഷവും ഉദ്ഘാടനം ചെയ്തു. വിവിധ സമ്മേളനങ്ങളിൽ പി ചാത്തപ്പൻ , സി രമേശൻ ,പി.പവിത്രൻ, കെ.പി സുധീഷ്, പി.സതീഷ് ബാബു, ചേനോത്ത് ഭാസ്കരൻ, എം.കെ ബവിത, ഇ.എസ് രാജൻ, വി.പി ബൈജു, കെ.കെ സകീഷ്, ബി.ലാലി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |