കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ എട്ട് ദിവസമായി നടന്ന ശിവരാത്രി മഹോത്സവത്തിന് കൊടിയിറങ്ങി. രാത്രി ആറാട്ടു കഴിഞ്ഞ് ആനപ്പുറത്ത് എഴുന്നെള്ളിപ്പോടെയാണ് ഉത്സവം സമാപിച്ചത്. മഹാരുദ്രാഭിഷേകം, ശിവസഹസ്ര നാമാർച്ചന, സായിവേദ വാഹിനിയും ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം വേദാന്ത പഠന മണ്ഡലവും സംയുക്തമായി നടത്തിയ ഏകാദശ രുദ്രജപം, ക്ഷേത്രയോഗം വനിതാ വിഭാഗത്തിന്റെ അക്ഷരശ്ലോക സദസ്, ഭജന, പ്രാദേശിക കലാപരിപാടികൾ, മേളകലാരത്‌നം സന്തോഷ് കൈലാസും കൃഷോബ് പൈങ്ങോട്ടുപുറവും അവതരിപ്പിച്ച സോപാന സംഗീതം എന്നിവയും ഗോകുൽ ഗോപകുമാർ, കീർത്തന, ദേവനന്ദ, നയൻ ജെ ഷാ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും അരങ്ങേറി. സമാപന സമ്മേളനത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി പി.വിജയൻ മുഖ്യാതിഥിയായി. കൗൺസിലർ ശ്രീജ സി നായർ, ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് രമേഷ് എം.പി, ജനറൽ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ജോ.സെക്രട്ടറി സജീവ്‌സുന്ദർ കാശ്മിക്കണ്ടി, ട്രഷറർ കെ വി അരുൺ, സ്റ്റിയറിംഗ് കമ്മറ്റി കൺവീനർമാരായ പി പി മുകുന്ദൻ, വിനയകുമാർ പുന്നത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |