SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.35 PM IST

വ്യാപാരി വ്യവസായി സമിതി സമ്മേളനം

Increase Font Size Decrease Font Size Print Page
sathi
യൂനിറ്റ് സമ്മേളനം

ബേപ്പൂർ :കേരള വ്യാപാരി വ്യവസായി സമിതി ബേപ്പൂർ യുണിറ്റ് സമ്മേളനം ജില്ലാ പ്രവർത്തക സമിതി അംഗം അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. തെരുവ് കച്ചവടം നിയന്ത്രിക്കണമെന്നും റോഡ് വികസനം മൂലം വഴിയാധാരമാകുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു, മനോജ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു, ചെറുവണ്ണൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അബ്ദുൽ സലാം, ടി. ഷാഹിദ്, അബ്ദുൽ റഫീഖ്, ജ്യോതിഷ് കുമാർ, സുശീൽ കുമാർ എന്നിവർ പ്രസംഗിച്ചു. സുനിൽ പയ്യേരി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: അബ്ദുൽ നാസർ (പ്രസിഡന്റ്‌), സുനിൽ പയ്യേരി (സെക്രട്ടറി). 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

TAGS: LOCAL NEWS, KOZHIKODE, LUCIFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY