കുറ്റ്യാടി: കെ.എസ്.എസ്.പി.യു. കുന്നുമ്മൽ ബ്ലോക്ക് 34-ാം വാർഷിക സമ്മേളനം നരിപ്പറ്റയിൽ നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കൈത്താങ്ങ് ധനസഹായം എൻ.കെ. ബാലകൃഷ്ണൻ, എ. ശ്രീധരൻ എന്നിവർ വിതരണം ചെയ്തു. കെ.പി ദേവി, എം.സി.ചാത്തു, എൻ ഹമീദ്, കെ.കെ.ചാത്തു, എൻ.പി. വിജയൻ, നിർമ്മല ജോസഫ്, കെ.കെ. രവീന്ദ്രൻ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം എടത്തിൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. സി.അപ്പുക്കുട്ടി, ടി രമണി, വി.കെ. വത്സരാജ്, സി.കെ നാണു, സി.എച്ച് ഗീത, ടി.കെ. രാമചന്ദ്രൻ, വി.പി ഇന്ദിര തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
