SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.51 AM IST

തീയിൽ സ്തംഭിച്ച് കോഴിക്കോട്

Increase Font Size Decrease Font Size Print Page
jayalakshmi-theepididthm-
കോ​ഴി​ക്കോ​ട് ​ആ​നി​ഹാ​ൾ​ ​റോ​ഡി​ലെ​ ​ജ​യ​ല​ക്ഷ്മി​ ​ടെ​ക്സ്റ്റൈ​ൽ​സി​നു​ ​തീ​ ​പി​ടി​ച്ച​പ്പോ​ൾ​ ​അ​ണ​യ്ക്കു​ന്ന​ ​ഫ​യ​ർ​ ​ഫോ​ഴ്സ് ​ഉ​ദ്യോ​ഗ​സ്ഥർ രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: നഗരത്തിലെ വസ്ത്ര നിൽപ്പനശാലയായ ജയലക്ഷമി ടെക്‌സ്റ്റൈൽസിനെ തീ വിഴുങ്ങിയപ്പോൾ നഗരം മുൾമുനയിലായത് മണിക്കൂറുകൾ. വൈകീട്ട് ആറുമണിയോടെ ടെക്‌സ്‌റ്റൈൽസിന്റെ പിൻഭാഗത്ത് നിന്ന് തുടങ്ങിയ തീ ആളിക്കത്തുകയായിരുന്നു. ആളപായമുണ്ടായില്ലെങ്കിലും നഗരം സ്തംഭിച്ചു. വാഹന ഗതാഗതം പലവഴി തിരിച്ചുവിട്ടു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും തീയണക്കാൻ നന്നേ പാടുപെട്ടു. തൊട്ടടുത്തുള്ള പെട്രോൾപമ്പിലേക്ക് തീ പടരാതിരിക്കാൻ പ്രത്യേക സുരക്ഷ സംവിധാനവും ഏർപെടുത്തിയിരുന്നു.


ഇന്നലെ വൈകീട്ടാണ് ആനിഹാൾ റോഡിൽ റെയിൽവെസ്‌റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെക്‌സ്റ്റൈസിൽ തീപിടുത്തമുണ്ടായത്. ഒന്നാം നിലയുടെ പിൻവശത്ത് നിന്ന് തീയും പുകയും ഉയർന്നതോടെ ജീവനക്കാരെല്ലാം പുറത്തേക്കോടി. ആർക്കും പരിക്കുകളൊന്നുമുണ്ടായില്ലെങ്കിലും തീയും പുകയും കണ്ട് പരിഭ്രാന്തരായ മൂന്ന് സ്ത്രീ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി.


ബീച്ച് ഫയർഫോഴ്‌സ് സംഘമാണ് ആദ്യമെത്തിയത്. പിന്നീട് ജില്ലയിലെ മുഴുവൻ സംഘങ്ങളുമെത്തി. പലതവണയായി വെള്ളം തളിച്ചിട്ടും തീപടരുന്നതിന് ശമനമില്ലാതയതോടെ മലപ്പുറത്തുനിന്ന് ഫയർഫോഴ്‌സ് സംഘമെത്തി. ശക്തമായി വെള്ളമടിക്കേണ്ട സഹാചര്യം വന്നതോടെ കരിപ്പൂർ എയർപോർട്ട് ഫയർ ആന്റ് എമർജൻസി സർവീസ് ടീമിനെ എത്തിച്ചു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.


മാനാഞ്ചിറ മുതൽ പലവഴിക്കായി പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. കണ്ണൂർറോഡും വയനാട് റോഡുമെല്ലാം ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടി. മേയറും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും ഉന്നത പൊലീസ് - ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടെക്‌സ്റ്റൈൽസ് നിൽക്കുന്ന റോഡിന്റെ എതിർവശത്ത് പത്ത് മീറ്ററോളം ദൂരത്തിലുള്ള പെട്രോൾ പമ്പിനെക്കുറിച്ചോർത്തായിരുന്നു നഗരവാസികളുടേയും അധികൃതരുടേയും വേവലാതി.

ച​​​രി​​​ത്ര​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​പ​​​ഠി​​​ക്കാ​​​തെ..

കോ​ഴി​ക്കോ​ട്:​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മേ​യ് 18​ ​ന് ​മൊ​ഫ്യൂ​സ​ൽ​ ​ബ​സ്സ്റ്റാ​ൻ​ഡി​ലെ​ ​വ​സ്ത്ര​വ്യാ​പാ​ര​ ​സ്ഥാ​പ​ന​മാ​യ​ ​കാ​ലി​ക്ക​റ്റ് ​ടെ​ക്സ​റ്റ​യി​ൽ​സി​ലു​ണ്ടാ​യ​ ​തീ​പി​ടി​ത്ത​ത്തി​ന് ​സ​മാ​ന​മാ​യ​ ​അ​നു​ഭ​വ​മാ​ണ് ​ഇ​ന്ന​ലെ​ ​ജ​യ​ല​ക്ഷ്മി​ ​സി​ൽ​ക്ക്സി​ൽ​ ​ക​ണ്ട​ത്.​ ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ട​ ​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ​തീ​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ത്.​ ​കാ​ലി​ക്ക​റ്റ് ​ടെ​ക്സ​റ്റ​യി​ൽ​സി​ൽ​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ​ ​കോ​ടി​ക​ളു​ടെ​ ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.​ 30​ ​ഓ​ളം​ ​ഫ​യ​ർ​ഫോ​ഴ്സ് ​യൂ​ണി​റ്റു​ക​ൾ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​പ​രി​ശ്ര​മി​ച്ചി​ട്ടും​ ​കെ​ട്ടി​ടം​ ​ഏ​താ​ണ്ട് ​പൂ​ർ​ണ​മാ​യും​ ​അ​ന്ന് ​ക​ത്തി​ന​ശി​ച്ചി​രു​ന്നു.​ ​ജ​യ​ല​ക്ഷ്മി​ ​സി​ൽ​ക്ക്സി​ൽ​ ​തീ​ ​പ​ട​രു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ട​യു​ട​ൻ​ ​ജീ​വ​ന​ക്കാ​രെ​ ​ഒ​ഴി​പ്പി​ച്ച​തി​നാ​ൽ​ ​വ​ലി​യ​ ​ദു​ര​ന്തം​ ​ഒ​ഴി​വാ​യി.​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ന​ല്ല​ ​തി​ര​ക്കു​ള്ള​ ​സ​മ​യ​ത്താ​ണ് ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.​ ​പു​ക​ ​ഉ​യ​രു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ജീ​വ​ന​ക്കാ​രും​ ​ഉ​പ​ഭോ​ക്താ​ക്ക​ളും​ ​മു​ൻ​ ​ഭാ​ഗ​ത്തി​ലൂ​ടെ​യു​ള്ള​ ​വ​ഴി​യി​ലൂ​ടെ​ ​ഓ​ടു​ക​യാ​യി​രു​ന്നു.​ ​പെ​രു​ന്നാ​ൾ​ ​ല​ക്ഷ്യ​മി​ട്ട് ​എ​ത്തി​ച്ച​ ​സ്റ്റോ​ക്ക് ​മു​ഴു​വ​ൻ​ ​ക​ത്തി​യ​മ​ർ​ന്നു.
കേ​ര​ള​ത്തി​ലെ​ ​വ​ലി​യ​ ​ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​കോ​ഴി​ക്കോ​ട്ട് ​തീ​ ​അ​ണ​യ്ക്കാ​ൻ​ ​ഏ​റെ​ ​പ​ണി​പ്പെ​ടേ​ണ്ടി​ ​വ​രു​ന്ന​ ​അ​ഗ്നി​ര​ക്ഷാ​ ​വി​ഭാ​ഗ​ത്തി​ന് ​ഉ​ൾ​നാ​ടു​ക​ളി​ൽ​ ​ഇ​ത്ത​രം​ ​സം​ഭ​വ​മു​ണ്ടാ​യാ​ൽ​ ​എ​ന്ത് ​ചെ​യ്യാ​നാ​കു​മെ​ന്ന​ ​ആ​ശ​ങ്ക​യാ​ണ് ​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ത്.

​മി​ഠാ​യി​ത്തെ​രു​വി​ൽ​ ​ജീ​വ​നെ​ടു​ത്ത​ ​തീ

2007​ ​ഏ​പ്രി​ൽ​ ​അ​ഞ്ചി​ന് ​രാ​വി​ലെ​ ​ഒ​മ്പ​ത് ​മ​ണി​യോ​ടെ​ ​മി​ഠാ​യി​ത്തെ​രു​വി​നോ​ട് ​ചേ​ർ​ന്ന​ ​മൊ​യ്തീ​ൻ​പ​ള്ളി​ ​റോ​ഡി​ലെ​ ​കേ​ര​ള​ ​സ്റ്റേ​ഷ​ന​റി​ ​മാ​ർ​ട്ട് ​പ​ട​ക്ക​ക​ട​യി​ലു​ണ്ടാ​യ​ ​തീ​പി​ടു​ത്ത​ത്തി​ൽ​ ​എ​ട്ട് ​മ​ര​ണ​മു​ണ്ടാ​യ​ത് ​ന​ഗ​ര​ത്തെ​ ​ഞെ​ട്ടി​ച്ചു.​ ​അ​തി​ന് ​ശേ​ഷ​വും​ ​നി​ര​വ​ധി​ ​തീ​പി​ടു​ത്ത​ങ്ങ​ൾ​ ​ന​ഗ​ര​ത്തി​ലു​ണ്ടാ​യി.​ ​ഭാ​ഗ്യം​ ​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​ജീ​വ​പാ​നി​യി​ല്ലാ​തി​രു​ന്ന​ത്.

​ന​ഗ​ര​ത്തി​ൽ​ ​വേ​ണം​ ​ഫ​യ​ർ​ ​സ്റ്റേ​ഷൻ
ന​ഗ​ര​ത്തി​ൽ​ ​തീ​പി​ടി​ത്തം​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​ഗ്നി​ശ​മ​ന​ ​സം​വി​ധാ​നം​ ​വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും​ ​ബീ​ച്ച് ​ഫ​യ​ർ​ ​സ്റ്റേ​ഷ​ൻ​ ​ന​വീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു​മു​ള്ള​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​യി​ട്ടു​ണ്ട്.​ ​ബീ​ച്ച് ​ഫ​യ​ർ​ ​സ്റ്റേ​ഷ​ൻ​ ​പു​തു​ക്കി​പ്പ​ണി​യു​ന്ന​ത് ​വ​രെ​ ​ന​ഗ​ര​ത്തി​ൽ​ ​അ​നു​യോ​ജ്യ​മാ​യ​ ​സ്ഥ​ല​ത്ത് ​താ​ത്ക്കാ​ലി​ക​ ​ഫ​യ​ർ​ ​സ്റ്റേ​ഷ​ൻ​ ​ആ​രം​ഭി​ക്ക​ണം.​ ​എ​യ​ർ​പോ​ർ​ട്ട് ​പ​രി​ധി​യി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​അ​ഗ്‌​നി​ശ​മ​ന​ ​ശേ​ഷി​യു​ള്ള​ ​റെ​സ്ക്യൂ​ ​ഫ​യ​ർ​ ​എ​ൻ​ജി​ൻ​ ​പു​റ​ത്തേ​ക്ക് ​അ​യ​ക്കാ​ൻ​ ​സാ​ങ്കേ​തി​ക​ ​ത​ട​സ​ങ്ങ​ളു​ണ്ട്.​ ​ഇ​ത്ത​രം​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യം​ ​ഉ​യ​രു​ന്നു​ണ്ട്.

'​'​കോ​ടി​ക​ളു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ഇ​ന്നാ​ണ് ​മാ​ത്ര​മെ​ ​ന​ഷ്ടം​ ​എ​ത്ര​യെ​ന്ന് ​തി​ട്ട​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യു​ക​"​ ​

ഗോ​വി​ന്ദ​ ​ക​മ്മ​ത്ത്,​ ​ജ​യ​ല​ക്ഷ്മി​ ​സി​ൽ​ക്‌​സ് ​ഉ​ടമ

'​'​ന​ഗ​ര​ത്തി​ൽ​ ​ഇ​ത്ത​രം​ ​സം​ഭ​വ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​ക​രു​ത​ലു​ണ്ടാ​കും.​ ​തീ​പി​ടി​ത്ത​ത്തി​ന്റെ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്"​ ​

ഒ.​സ​ദാ​ശി​വ​ൻ,​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യർ

'​'​ആ​ളു​ക​ളെ​ ​ഒ​ഴി​പ്പി​ച്ച​ത് ​വ​ലി​യ​ ​അ​ത്യാ​ഹി​തം​ ​ഒ​ഴി​വാ​ക്കി.​ ​ന​ഗ​ര​ത്തി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കും​"​

​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ,​ എം.​എ​ൽ.എ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.