ഫാറൂഖ് കോളേജ്: സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് ഫാറൂഖ് കോളേജിൽ നിർമ്മിച്ച നക്ഷത്ര വനവും ശലഭോദ്യാനവും വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ( ഉത്തരമേഖല) മേധാവി ആർ. കീർത്തി മുഖ്യപ്രഭാഷണം നടത്തി . രാമനാട്ടുകര മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കോയ, വാർഡ് കൗൺസിലർ . നസീറ , ബയോ ഡൈവേസിറ്റി ക്ലബ് കോഓർഡിനേറ്റർ ഡോ. കെ കിഷോർ കുമാർ, സോഷ്യൽ ഫോറസ്ട്രി ഡെ. കൺസർവേറ്റർ ഇംതിയാസ് എ പി , ഫാറൂഖ് കോളേജ് എൻ. എസ് .എസ് പ്രോഗ്രാം ഓഫീസർ ഡോ.വാഹിദ ബീഗം തുടങ്ങിയവർ പ്രസംഗിച്ചു. ഫാറൂഖ് കോളേജ് എൻ. എസ് .എസ് പ്രോഗ്രാം ഓഫീസർ ഡോ. മൻസൂർഅലി ടി സ്വാഗതവും അസി. ഫോറസ്റ്റ് കൺസർവേറ്റർ നീതു കെ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.