മേപ്പയ്യൂർ : മേപ്പയ്യൂർ ശ്രീകണ്ഠ മന:ശാല ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 22ന് കൊടിയേറും. മാർച്ച് ഒന്നിന് ഉത്സവം സമാപിക്കും.
വിവിധ പൂജകൾ, പ്രഭാഷണങ്ങൾ, ഭജൻസ്, മെഗാ തിരുവാതിര, സാംസ്കാരിക സദസ്, ഗ്രാമോത്സവം, മെഗാ മെഡിക്കൽ ക്യാമ്പ്, കുളിച്ചാറാട്ട്, കളരിപ്പയറ്റ്, രുധിരക്കോലം, ശിവദേശ് നമ്പൂതിരി, രൂപേഷ് ചെറുവണ്ണൂർ, കടമേരി നിധിൻ മാരാർ, ബി ആർ ദേവാനന്ദ്, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, മേപ്പയ്യൂർ രഞ്ജിത്ത് മാരാർ എന്നിവർ വിവിധ ദിവസങ്ങളിൽ നയിക്കുന്ന തായമ്പക, കോമരം കൂടിയ വിളക്കുകൾ, എഴുന്നള്ളത്ത്, ഇളനീർ കുല വരവുകൾ, താലപ്പൊലി - തിരുവായുധ വരവുകൾ, മ്യൂസിക് നൈറ്റ്, സോപാന നൃത്തം എന്നിവയുണ്ടാവുമെന്ന്
ക്ഷേത്ര സമിതി പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ, സെക്രട്ടറി സുരേഷ് ബാബു പുനത്തിൽ, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ എൻ.പി പ്രശാന്ത് കുമാർ, ജനറൽ കൺവീനർ വിജീഷ് കവിതാലയം, പബ്ലിസിറ്റി കൺവീനർ പി കെ സുധീഷ് കുമാർ, ചെയർമാൻ എം കെ . അഭിരാം എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.