കോഴിക്കോട്: മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തി വരുന്ന സമരം മൂലം അന്യ ജില്ലകളിൽ നിന്നുപോലും ചികിത്സക്കെത്തുന്ന രോഗികൾക്ക് അർഹതപ്പെട്ട സേവനം നൽകാൻ അടിയന്തര നടപടിയെടുക്കണമെന്ന് ജോയിന്റ് കൗൺസിൽ മെഡിക്കൽ കോളേജ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി. റാം മനോഹർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി. രത്നദാസ്, ജില്ലാ വൈസ് പ്രസിഡന്റ് മനോജ്കുമാർ പാറപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: സൂരജ്. എം. പി (പ്രസിഡന്റ് ) പരമശിവൻ. വി (വൈസ് പ്രസിഡന്റ്) സുനിൽകുമാർ. പി (സെക്രട്ടറി) , ഷൈലജ. കെ (ജോ. സെക്രട്ടറി), സജീവൻ. എ.കെ (ട്രഷറർ), ലജിത. പി.ആർ(വനിതാ കമ്മറ്റി സെക്രട്ടറി), അനിത. പി (വനിതാ കമ്മറ്റി പ്രസിഡന്റ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.