കക്കട്ടിൽ: നാട് കൊടും വരൾച്ചയിലേക്ക് നീങ്ങുമ്പോൾ ആർക്കും ഉപയോഗിക്കാൻ കഴിയാതെ കക്കട്ടിൽ ടൗണിലെ പൊതുകിണർ.
കുറ്റ്യാടി ഭാഗത്തേക്കുള്ള രണ്ടാമത്തെ ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള സംസ്ഥാനപാതയോരത്തെ ഒരു വരൾച്ചയിലും വറ്റാത്ത കിണറാണ് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളി ഉപയോഗശൂന്യമായത്.
മുൻപ് ഹോട്ടലുകളിലേക്കും മറ്റും കുടിവെള്ളത്തിന് ഇതിലെ വെള്ളം ഉപയോഗിച്ചിരുന്നെങ്കിലും കിണറ്റിൽ ഒരാൾ മരിച്ച നിലയിൽ കണ്ടതോടെ വെള്ളമെടുക്കുന്നത് നിർത്തുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കിണറിന്റെ ദുരവസ്ഥ തുടരുകയാണ്.
ഏപ്രിൽ, മെയ് മാസങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ശുദ്ധജല വിതരണത്തിന് ഉപയോഗപ്പെടുത്താനാവുന്ന കിണറാണ് അധികൃതരുടെ അനാസ്ഥ കാരണം മാലിന്യ കിണറായി തീർന്നതെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു.
കിണർ ശുദ്ധീകരിക്കുന്നതിന് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാർഡ് മെമ്പർ എം.ടി രവീന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.