മുക്കം: കേരള ലളിതകല അക്കാഡമിയുടെ സഹകരണത്തോടെ മുക്കം മുനിസിപ്പാലിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച ത്രിദിന കളിമൺ കലാ ശിൽപശാല 'ചമതി 2' മണാശ്ശേരി ഗവ. യു.പി സ്കൂളിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, ജോസഫ് എം വർഗീസ്, ലളിതകലാ അക്കാഡമി നിർവാഹക സമിതി അംഗം സുനിൽ അശോകപുരം, മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സി.എ. പ്രദീപ് കുമാർ, വാർഡ് കൗൺസിലർ കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. കളിമൺപാത്ര ശിൽപികളായ കുഞ്ഞൻ ചെറുതടത്തിൽ, കൃഷ്ണൻ ചെറുതടത്തിൽ, മനോജ് മാമ്പറ്റ എന്നിവരെ ആദരിച്ചു. കെ. സുധീഷ്, ഇ.വി.എസ്. കിരൺ, ജിതിൻ ടി ജോയ്, അശ്വതി പ്രകാശ് തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |