കാക്കൂർ: അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ കാക്കൂർമല നഗറിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം വനംമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭവന പുനരുദ്ധാരണം, റോഡ്, കുടിവെള്ള പദ്ധതി, തെരുവ് വിളക്ക്, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, സംരക്ഷണഭിത്തി, ശുചിമുറി, ഡ്രെയിനേജ്, നടപ്പാത നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ പ്രേമരാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജീന, ഇസ്മയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവദാസൻ, ഗ്രാമപഞ്ചായത്ത് അംഗം രമണി, പട്ടികജാതി വികസന ഓഫീസർ ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |