കോഴിക്കോട്: വനിത ശിശു വികസന വകുപ്പിന് കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ 'ആർപ്പോ 2026' പരിപാടിക്ക് തുടക്കമായി. വനിതശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം ഉദ്ഘാടനം ചെയ്തു. ജെൻഡർ പാർക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രേമൻ തറവട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ അഞ്ജു മോഹൻ, ഡോ. കെ.ദിവ്യ, ഡോ. പീജ രാജൻ, റീജിയണൽ ചലച്ചിത്ര അക്കാഡമി കോ ഓർഡിനേറ്റർ നവീന സുഭാഷ്, ലൈബ്രേറിയൻ ജെ അനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. 28 വരെ നടക്കുന്ന പരിപാടി യു എൻ വുമൻ, കേരള ചലച്ചിത്ര അക്കാഡമി, പി കെ റോസി ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |