തുറയൂർ: ഗ്രാമപഞ്ചായത്ത് വികസന സെമിനാറിന്റെ ഭാഗമായി തയ്യാറാക്കിയ വികസനരേഖയിൽ ഇടത് അംഗങ്ങളുടെ വാർഡുകളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പഞ്ചായത്ത് ഭരണ സമിതി യോഗങ്ങളിൽ ഉൾപ്പെടെ രാഷ്ട്രീയക്കാരനെപ്പോലെ ഏകപക്ഷീയമായി ഇടപെടുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നിലപാടിൽ അംഗങ്ങൾ പ്രതിഷേധിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി കെ കിഷോർ, കെ ടി രതീഷ്, എൻ കെ സജീഷ്, ഇ കെ രജിന, കെ കെ രമ്യ എന്നിവരാണ് വിയോജനകുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്. പ്രതിഷേധ യോഗത്തിൽ എൽ.ഡി.എഫ് നേതാക്കളായ ടി എം രാജൻ, അമ്മത് തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |